എട്ടാം ഓവറില്‍ പന്തെറിയാനെത്തിയ 41-കാരനായ ഹഫീസിന്‍റെ കൈയില്‍ നിന്ന് പന്ത് വഴുതി പിച്ചില്‍ രണ്ട് തവണ പിച്ച് ചെയ്ത് സ്ട്രൈക്കിലുണ്ടായിരുന്ന വാര്‍ണറുടെ അടുത്തെത്തി. ക്രീസ് വിട്ട് ചാടിയിറങ്ങിയ വാര്‍ണര്‍ പന്ത് മിഡ് വിക്കറ്റിലൂടെ  കൂറ്റന്‍ സിക്‌സ് പായിച്ചു. രണ്ട് തവണ പിച്ചുചെയ്തത് കൊണ്ട് അംപയര്‍ നോബോള്‍ വിളിക്കുകയും ചെയ്തു.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) സെമി ഫൈനലില്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തിനിടെ മുഹമ്മദ് ഹഫീസിന്‍റെ(Mohammad Hafeez) രണ്ട് തവണ പിച്ച് ചെയ്ത പന്തില്‍ സിക്സടിച്ച ഡേവിഡ് വാര്‍ണറുടെ(David Warner) ഷോട്ടിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ ഗൗതം ഗംഭീറിന്(Gautam Gambhir) മറുപടി നല്‍കി ആര്‍ അശ്വിന്‍(R Ashwin). കൈയില്‍ നിന്ന് വഴുതിപോയ പന്തില്‍ സിക്സ് അടിച്ച വാര്‍ണറുടെ പ്രകടനം ദയനീയമായിരുന്നുവെന്നും ക്രിക്കറ്റിന്‍റെ സ്പിരിറ്റിന് നിരക്കുന്നതാണോ എന്നും ട്വീറ്റ് ചെയ്ത ഗംഭീര്‍ താങ്കള്‍ എന്തു പറയുന്നു എന്ന് അശ്വിനോട് ചോദിച്ചിരുന്നു.

ഇതിനാണ് അശ്വിന്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഗംഭീര്‍ പറഞ്ഞത് ഡെഡ് ബോളില്‍ വാര്‍ണര്‍ സിക്സ് അടിച്ചത് ശരിയാണെങ്കില്‍ താന്‍ പണ്ട് ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതും ശരിയാണെന്നാണ്. ഇത് ശരിയല്ലെങ്കില്‍ ഞാന്‍ അന്ന് ചെയ്തും ശരിയല്ലെന്നാണ് ഗംഭീര്‍ പറഞ്ഞതെന്നാണ് അശ്വിന്‍ വിശദീകരിക്കുന്നത്.

Scroll to load tweet…

ഐപിഎല്ലിനിടെ ഫീല്‍ഡറുടെ ത്രോ ബാറ്ററുടെ ദേഹത്ത് തട്ടി ഗതിമാറിയപ്പോള്‍ രണ്ടാം റണ്ണിനായി ഓടിയതിന് പിന്നാലെ അശ്വിന്‍ ക്രിക്കറ്റിന്‍റെ മാന്യത കാത്തില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം മനസില്‍ കുറിച്ചാണ് അശ്വിന്‍റെ മറുപടി.വ്യാഴാഴ്ച ദുബായില്‍ നടന്ന പാക്കിസ്ഥാന്‍-ഓസ്ട്രേലിയ സെമി പോരാട്ടത്തിലായിരുന്നു ക്രിക്കറ്റില്‍ അപൂര്‍വമായ സംഭവം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. എട്ടാം ഓവറില്‍ പന്തെറിയാനെത്തിയ 41-കാരനായ ഹഫീസിന്‍റെ കൈയില്‍ നിന്ന് പന്ത് വഴുതി പിച്ചില്‍ രണ്ട് തവണ പിച്ച് ചെയ്ത് സ്ട്രൈക്കിലുണ്ടായിരുന്ന വാര്‍ണറുടെ അടുത്തെത്തി. ക്രീസ് വിട്ട് ചാടിയിറങ്ങിയ വാര്‍ണര്‍ പന്ത് മിഡ് വിക്കറ്റിലൂടെ കൂറ്റന്‍ സിക്‌സ് പായിച്ചു. രണ്ട് തവണ പിച്ചുചെയ്തത് കൊണ്ട് അംപയര്‍ നോബോള്‍ വിളിക്കുകയും ചെയ്തു.

Scroll to load tweet…

എന്തായാലും വാര്‍ണറുടെ ആ ഒരൊറ്റ ഷോട്ടില്‍ ക്രിക്കറ്റ് ലോകം രണ്ടായി തിരിഞ്ഞിരുന്നു. ഒരു വിഭാഗം പറയുന്നത് വാര്‍ണറുടേത് ക്രിക്കറ്റിന്‍റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നായിരുന്നു. മറ്റൊരു വിഭാഗം പറഞ്ഞത്, ഇതെല്ലാം നിയമം അനുവദിക്കുന്നതാണന്നും. ഇതിന് പിന്നാലെയായിരുന്നു ഗൗതം ഗംഭീര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയതും അശ്വിനോട് അഭിപ്രായം ചോദിച്ചതും.

Scroll to load tweet…

മത്സരത്തില്‍ 49 റണ്‍സെടുത്താണ് വാര്‍ണര്‍ പുറത്തായത്. ഓസീസിനെ ജയിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ടായിരുന്നു. ഷദാബ് ഖാന്‍റെ(Shadab Khan) പന്തിലായിരുന്നു വാര്‍ണര്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായത്. എന്നാല്‍ പിന്നീട് റീപ്ലേകളിലും സ്നിക്കോ മീറ്ററിലും പന്ത് വാര്‍ണറുടെ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായി. ഷദാബ് ഖാനും മുഹമ്മദ് റി‌സ്‌വാനും അപ്പീല്‍ ചെയ്തതിന് പിന്നാലെ അമ്പയറുടെ തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് വാര്‍ണര്‍ ക്രീസ് വിട്ടത്. മത്സരത്തില്‍ മധ്യനിര പരാജയപ്പെട്ടെങ്കിലും മാത്യു വെയ്ഡ് (17 പന്തില്‍ 41), മാര്‍കസ് സ്റ്റോയിനിസ് (31 പന്തില്‍ 40) എന്നിവര്‍ പുറത്താവാതെ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.