2018ല്‍ 440 കോടി രൂപയ്‌ക്കാണ് വിവോ ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായത്

മുംബൈ: അടുത്ത വർഷത്തെ ഐപിഎൽ (IPL 2022) പ്രധാന സ്പോൺസർ ടാറ്റ (TATA) എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേല്‍(Brijesh Patel). ചൈനീസ് കമ്പനിയായ വിവോയ്‌ക്ക് (VIVO) പകരം ടാറ്റ സ്‌പോണ്‍സര്‍മാരായി വരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരണം. ഇന്ന് നടന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ (IPL Governing Council) യോഗത്തില്‍ ഇതിന് അംഗീകാരമായി. ഇതോടെ 'ടാറ്റ ഐപിഎല്‍' (TATA IPL) എന്നായിരിക്കും വരും സീസണില്‍ ടൂര്‍ണമെന്‍റ് അറിയപ്പെടുക. 

2018ല്‍ 440 കോടി രൂപയ്‌ക്കാണ് വിവോ ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായത്. ഇന്ത്യ-ചൈന നയതന്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ 2020ല്‍ ഒരു വര്‍ഷത്തേക്ക് വിവോ സ്‌പോണ്‍സര്‍ഷിപ്പ് മരവിപ്പിച്ചിരുന്നു. ഈ സീസണില്‍ ഡ്രീം 11നായിരുന്നു ഐപിഎല്ലിന്‍റെ സ്‌പോണ്‍സര്‍മാര്‍. 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. 

Scroll to load tweet…

SA vs IND : മഴവില്‍ വിരിയിക്കാന്‍ കോലിപ്പട! ജയിച്ചാല്‍ പരമ്പര, ചരിത്രം; കേപ് ടൗണില്‍ ടോസ് വീണു