ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര; പിച്ചിലെ സര്‍പ്രൈസ് പുറത്ത്, പോരാട്ടം കെങ്കേമമാകും
ഓസീസ് സ്‌പിന്നര്‍മാരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എത്രത്തോളം മികവോടെ കൈകാര്യം ചെയ്യും എന്ന ചോദ്യവും നിലനില്‍ക്കുന്നു

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരാധകര്‍ക്ക് മികച്ച ക്രിക്കറ്റ് അനുഭവമായേക്കും. അഞ്ച് ദിനവും കാണികളെ ത്രസിപ്പിക്കുന്ന തരത്തില്‍ മികച്ച ടെസ്റ്റ് വിക്കറ്റാണ് നാല് വേദികളിലും ഒരുക്കാന്‍ ക്യുറേറ്റര്‍മാരോട് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓസീസ് ബാറ്റര്‍മാര്‍ സ്‌പിന്നിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതും നേഥന്‍ ലിയോണിനെ പോലെ ടേണുള്ള സ്‌പിന്നര്‍മാര്‍ സന്ദര്‍ശകരുടെ സ്‌ക്വാഡിലുള്ളത് ഈ തീരുമാനത്തിന് പിന്നിലുണ്ട്. സ്‌പിന്നിനെ ആക്രമിച്ച് കളിക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ എക്‌സ് ഫാക്‌ടറായ റിഷഭ് പന്ത് കളിക്കാത്തതാണ് മികച്ച ടെസ്റ്റ് വിക്കറ്റുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടനം എന്നാണ് സൂചന.
സ്‌പിന്നിനെ തുണയ്ക്കുന്നതാണ് ഇന്ത്യന്‍ വേദികളുടെ ചരിത്രമെങ്കിലും സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ ശക്തമായ താരങ്ങളുള്ള ഓസീസിപ്പോള്‍ സ്‌പിന്നിനെ നേരിടുന്നതില്‍ അഗ്രകണ്യരാണ്. ഓസീസ് സ്‌പിന്നര്‍മാരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എത്രത്തോളം മികവോടെ കൈകാര്യം ചെയ്യും എന്ന ചോദ്യവും നിലനില്‍ക്കുന്നു. നാഗ്‌പൂര്‍, ദില്ലി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുന്നത്. വേദികളിലെല്ലാം രാവിലെ തണുപ്പായതിനാല്‍ പേസര്‍മാര്‍ക്ക് മികച്ച സ്വിങ് മൂവ്‌മെന്‍റ് ലഭിച്ചേക്കും. അതിനാല്‍ മികച്ച മത്സരങ്ങള്‍ തന്നെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ പ്രതീക്ഷിക്കാം.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.
ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.