ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയ്ക്ക് തൊട്ടുമുൻപാണ് കെ എൽ രാഹുലിന് പരിക്കേറ്റത്

ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ(India vs England Test) കെ എൽ രാഹുലിന്(KL Rahul) പകരക്കാരനെ അയക്കില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുൽ ദ്രാവിഡ്(Rahul Dravid). മായങ്ക് അഗർവാളിനെ(Mayank Agarwal) ഇന്ത്യൻ ടീമിന്‍റെ ഭാഗമാകാൻ നിർദേശിച്ചെന്ന റിപ്പോർട്ടുകളോടായിരുന്നു ദ്രാവിഡിന്‍റെ പ്രതികരണം. രാഹുലിന് പരിക്കേറ്റെങ്കിലും ഒരു മത്സരത്തിന് വേണ്ടി മാത്രം മറ്റൊരു കളിക്കാരനെ കൊണ്ടുപോകില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയ്ക്ക് തൊട്ടുമുൻപാണ് കെ എൽ രാഹുലിന് പരിക്കേറ്റത്. രാഹുൽ വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകും.

ജൂലൈ 1 മുതൽ 5 വരെ എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഐപിഎല്ലിന് മുന്‍പ് ക്യാംപിലെ കൊവിഡ് ആശങ്ക കാരണം അവസാന ടെസ്റ്റ് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ടെസ്റ്റിന് മുമ്പ് ഈ മാസം 24 മുതല്‍ 27വരെ ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കും. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. 

ഇന്ത്യ പരിശീലന മത്സരം കളിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിക്കും. 26നും 28നുമാണ് രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര.

IND vs ENG : ആശങ്കകള്‍ക്ക് വിരാമം; രോഹിത് ശർമ്മ ഇംഗ്ലണ്ടില്‍- ചിത്രം പുറത്ത്