Asianet News MalayalamAsianet News Malayalam

Team India| 'ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്ക് അപ്പായി അവന്‍ വരണം'; പേരെടുത്ത് പറഞ്ഞ് വിവിഎസ് ലക്ഷമണ്‍

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 10 മത്സരങ്ങളില്‍ 370 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ കുറിച്ചും ലക്ഷ്മണ്‍ വാചാലനായി. താരത്തെ ഓള്‍റൗണ്ടറായി പരിഗണിക്കണെമെന്നാണ് ലക്ഷ്മണിന്റെ പക്ഷം.

Team India VVS Laxman suggests back up player of Hardik Pandya
Author
Hyderabad, First Published Nov 11, 2021, 5:50 PM IST

ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് രോഹിത് ശര്‍മയെ (Rohit Sharma) ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്. വിരാട് കോലിയുടെ (Virat Kohli) ഒഴിവിലേക്കാണ് രോഹിത് എത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ (New Zealand) പരമ്പരയ്ക്കുള്ള ടി20 ടീമിനേയും  ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. കോലി, ജസ്പ്രിത് ബുമ്ര (Jasprit  Bumrah) തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു.

ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel), വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), ആവേഷ് ഖാന്‍ (Avesh Khan), റിതുരാജ് ഗെയ്കവാദ് (Rituraj Gaikwad) എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചു. ടീം സെലക്ഷന്‍ ഗംഭീരമായെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ അഭിപ്രായം. അടുത്ത ലോകകപ്പ് മുന്നില്‍കണ്ട് ആവേഷ്, ഹര്‍ഷല്‍ എന്നിവരെപോലെയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കിയെന്നാണ് ലക്ഷ്മണ്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തവര്‍ക്കുള്ള സമ്മനാണ് സെലക്റ്റര്‍മാര്‍ നല്‍കിയത്. അടുത്തവര്‍ഷം ഓസ്‌ട്രേലിയയിലാണ് ലോകകപ്പാണെന്നുള്ളത് സെലക്ഷന്‍ കമ്മിറ്റി മറന്നുകാണില്ല. ഗംഭീര ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ബാറ്റിംഗ് യൂനിറ്റിനൊപ്പം ബൗളര്‍മാരും പ്രതീക്ഷ നല്‍കുന്നു. ഡെത്ത് ഓവറുകള്‍ എറിയാന്‍ മിടുക്കനാണ് ഹര്‍ഷല്‍. ആവേഷിന്റെ പേസ് ഗുണം ചെയ്യും.'' ലക്ഷ്മണ്‍ പറഞ്ഞു. 

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 10 മത്സരങ്ങളില്‍ 370 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ കുറിച്ചും ലക്ഷ്മണ്‍ വാചാലനായി. താരത്തെ ഓള്‍റൗണ്ടറായി പരിഗണിക്കണെമെന്നാണ് ലക്ഷ്മണിന്റെ പക്ഷം. ഓപ്പണര്‍മാരായി ഇപ്പോള്‍ തന്നെ നിരവധി താരങ്ങള്‍ ടീമിലുണ്ടെന്നും ലക്ഷ്മണ്‍ പറയുന്നു. ''ഓപ്പണറായിട്ടില്ല വെങ്കടേഷ് കളിക്കേണ്ടത്. ഇപ്പോള്‍ തന്നെ അഞ്ച് ഓപ്പണര്‍മാര്‍ ടീമിലുണ്ട്. ഓപ്പണര്‍മാരായ കളിക്കാന്‍ സാധ്യതയുള്ളവരില്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍  മുന്‍നിരയിലുണ്ട്. അതുകൊണ്ടുതന്നെ വെങ്കടേഷ് അവിടെ സ്ഥാനമുണ്ടാവില്ല. അഞ്ചാമനോ ആറാമനോ ആയി താരം ബാറ്റിംഗിന് ഇറങ്ങണം. രണ്ടോ അതിലധികമോ ഓവര്‍ താരത്തെ ഏല്‍പ്പിക്കാം. ഹാര്‍കിദ് പാണ്ഡ്യക്ക് ബാക്ക് അപ്പായി താരത്തെ വളര്‍ത്തികൊണ്ടുവരണം. ഒരു മികച്ച ഓള്‍റൗണ്ടറാവാനുള്ള എല്ലാ ഗുണങ്ങളും വെങ്കടേഷിനുണ്ട്.'' ലക്ഷ്മണ്‍ പറഞ്ഞു. 

ലോകകപ്പിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. സ്ഥാനമൊഴിഞ്ഞ രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍. ഇന്ത്യയുടെ ടീം:  രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios