രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കീഴില്‍ ന്യൂസിലന്‍ഡ് (New Zealand), വിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. മാത്രമല്ല, വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയും ജയിച്ചു.
ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ താല്‍കാലികമായി ഹോം സീസണ്‍ ടി20 മത്സരങ്ങള്‍ക്ക് വിരാമമിട്ടു. രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കീഴില്‍ ന്യൂസിലന്‍ഡ് (New Zealand), വിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. മാത്രമല്ല, വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയും ജയിച്ചു. ഈ പരമ്പരകളിലെല്ലാം ഇന്ത്യ ബഞ്ച് സ്ട്രംഗ്ത്ത് അളക്കുന്നതിന്റെ ഭാഗമായി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തു.
ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് കൂടുതല്‍ താരങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. ബാറ്റിംഗില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan), റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍ (Sanju Samson) എന്നിവര്‍ക്കെല്ലാം അവസരം ലഭിക്കുകയും ചെയ്തു. വിന്‍ഡീസിനെതിരെ അവസാന ടി20 മത്സരത്തില്‍ മാത്രമാണ് റിതുരാജിന് കളിക്കാന്‍ കഴിഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് താരത്തിന് പരിക്കേല്‍ക്കുകയും കളിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തു.

സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും രണ്ട് മത്സരങ്ങളിലാണ് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത്. ഒരു മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തി. കിഷന്‍ വിന്‍ഡീസിനെതിരായ പരമ്പര മറക്കാനായിരിക്കും ആഗ്രഹിക്കണത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ 56 പന്തില്‍ 89 റണ്‍സുമായി തിളങ്ങി. രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ അവസാന ടി20 പരിക്കിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു.
ഇപ്പോള്‍ ഇന്ത്യയുടെ ബാക്ക് അപ്പ് സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍. ടി20 ലോകകപ്പില്‍ പ്രായോഗികമാക്കേണ്ട ഓപ്പണര്‍മാരെ കുറിച്ചാണ് ബംഗാര്‍ സംസാരിച്ചത്. ഓപ്പണിംഗ് സ്ഥാനത്തേക്ക് കിഷന്‍ പരിഗണിക്കപ്പെടണമെന്നാണ് ബംഗാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''ശരിയാണ് വിന്‍ഡീസിനെതിരായ പരമ്പരയില്‍ അദ്ദേഹം നന്നായി കളിച്ചിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ 85 റണ്‍സ് നേടി. ഇന്നിംഗ്‌സിനിടെ അവന്റെ കഴിവ് മുഴുവന്‍ ഇഷാന്‍ പുറത്തെടുത്തു.

ബൗണ്‍സര്‍ പന്തുകളില്‍ കിഷന്‍ ആധിപത്യം കാണിക്കുകയും ചെയ്തു. താളം കണ്ടെത്തിയാല്‍ താളത്തിന് മുഴുവന്‍ ഒഴുക്കില്‍ കളിക്കാന്‍ സാധിക്കും. ഇന്ത്യക്ക് ആവശ്യമുള്ള സ്‌ട്രൈക്കറ്റ് റേറ്റിലാണ് താരം കളിക്കുന്നത്. മാത്രമല്ല, ഇടത്- വലത് കോംപിനേഷന്‍ ഒരുക്കുകയും ചെയ്യാം. അവന്‍ കഴിവിന്റെ 60- 70 ശതമാനം പുറത്തെടുത്താല്‍ പോലും ടീം മാനേജ്‌മെന്റിന് തൃപ്തി ആവുമെന്ന് ഞാന്‍ കരുതുന്നു.'' ബംഗാര്‍ പറഞഞ്ഞു.
ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായിരുന്ന ബംഗാര്‍ ഇപ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനാണ്. ആര്‍സിബിക്ക് ആദ്യ ഐപിഎല്‍ കിരീടം സമ്മാനിക്കുകയെന്ന ചുമതലയാണ് ബംഗാറിനുള്ളത്.
