37 പന്തിൽ 80 റൺസുമായി ക്രീസിൽ ഉറച്ചുനിന്ന ഇഷാൻ കിഷൻ, സെഞ്ചുറിയിലേക്ക് കുതിക്കവെയാണ് 16-ാം ഓവറിൽ പുറത്തായത്.

ബെംഗളൂരു: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഫിൽ സാൾട്ടെടുത്ത അത്ഭുത ക്യാച്ചിൽ. ബൗണ്ടറിക്കരികെ ചിന്നസ്വാമി സ്റ്റേഡിയത്തെ അമ്പരപ്പിച്ച ഒറ്റക്കൈയ്യൻ ക്യാച്ചിലൂടെയാണ് സാൾട്ട് ഇഷാൻ കിഷന്‍റെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിലെ സെഞ്ചുറി മോഹങ്ങൾ തകർത്തത്.

Add Asianetnews as a Preferred SourcegooglePreferred

37 പന്തിൽ 80 റൺസുമായി ക്രീസിൽ ഉറച്ചുനിന്ന ഇഷാൻ കിഷൻ, സെഞ്ചുറിയിലേക്ക് കുതിക്കവെയാണ് 16-ാം ഓവറിൽ പുറത്തായത്. അഭിനന്ദൻ സിംഗ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഷോട്ടിന് ശ്രമിച്ച കിഷന്‍റെ കണക്കുകൂട്ടലുകൾ പിഴച്ചു. ബൗണ്ടറി ലൈനിന് അരികിൽ ചാടിയുയർന്ന ഫിൽ സാൾട്ട് ഒറ്റക്കൈയ്യിൽ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ അഭിനന്ദൻ സിംഗിന്‍റെ ഐപിഎൽ കരിയറിലെ ആദ്യ വിക്കറ്റും പിറന്നു.

View post on Instagram

ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടമാണ് കിഷന് സാള്‍ട്ടിന്‍റെ അത്ഭുത ക്യാച്ചില്‍ കൈയകലത്തില്‍ നഷ്ടമായത്. രാജസ്ഥാന്‍ റോയല്‍സ് നായകനായുള്ള അരങ്ങേറ്റത്തില്‍ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഒരേയൊരു താരം. 2021-ൽ പഞ്ചാബ് കിംഗ്‌സിനെതിരെയായിരുന്നു രാജസ്ഥാൻ റോയൽസിനായി സഞ്ജു 119 റൺസ് നേടി റെക്കോര്‍ഡിട്ടത്.

നേരത്തെ ഹൈദരാബാദ് ഇന്നിംഗ്സിലെ 14-ാം ഓവറിൽ ഹെൻറിച്ച് ക്ലാസനെ പുറത്താക്കാനായി സാൾട്ട് എടുത്ത ക്യാച്ച് വിവാദമായിരുന്നു. ബൗണ്ടറിലൈനില്‍ ക്യാച്ചെടുത്ത സാള്‍ട്ടിന്‍റെ ശരീരം ബൗണ്ടറി റോപ്പില്‍ തട്ടിയെന്ന് സംശയമുണ്ടായിരുന്നെങ്കിലും ടിവി അമ്പയര്‍ ഔട്ട് വിധിച്ചതാണ് വിവാദമായത്. എന്നാൽ തൊട്ടുപിന്നാവെ കിഷനെ പുറത്താക്കാന്‍ സാള്‍ട്ട് എടുത്ത ക്യാച്ച് സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക