ലിസ്റ്റ് എ ടൂര്‍ണമെന്‍റില്‍ ശ്രീലങ്കന്‍ ആര്‍മി ടീമിനുവേണ്ടിയായിരുന്നു പെരേരയുടെ റെക്കോര്‍ഡ് പ്രകടനം. ടീമിന്‍റെ നായകന്‍ കൂടിയായ പെരേര ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്‌ലറ്റിക് ക്ലബ്ബിന്‍റെ ദില്‍ഹാന്‍ കൂറേക്കെതിരെ ആണ് തുടര്‍ച്ചയായി ആറ് പന്തില്‍ ആറ് സിക്സ് നേടിയത്.

കൊളംബോ: രാജ്യാന്തര ക്രിക്കറ്റില്‍ ഗിബ്സും യുവരാജുമെല്ലാം കീറോണ്‍ പൊള്ളാര്‍ഡുമെല്ലാം നേടിയ ആറ് പന്തില്‍ ആറ് സിക്സെന്ന ചരിത്രനേട്ടം ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്വന്തമാക്കി ശ്രീലങ്കന്‍ താരം തിസാര പെരേര. ആറ് പന്തില്‍ ആറ് സിക്സ് നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമാണ് പെരേര.

ലിസ്റ്റ് എ ടൂര്‍ണമെന്‍റില്‍ ശ്രീലങ്കന്‍ ആര്‍മി ടീമിനുവേണ്ടിയായിരുന്നു പെരേരയുടെ റെക്കോര്‍ഡ് പ്രകടനം. ടീമിന്‍റെ നായകന്‍ കൂടിയായ പെരേര ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്‌ലറ്റിക് ക്ലബ്ബിന്‍റെ ദില്‍ഹാന്‍ കൂറേക്കെതിരെ ആണ് തുടര്‍ച്ചയായി ആറ് പന്തില്‍ ആറ് സിക്സ് നേടിയത്. മത്സരത്തില്‍ ആകെ നാലോവര്‍ എറിഞ്ഞ ദില്‍ഹാന്‍ കൂറേ ആകെ ഒമ്പത് സിക്സ് വഴങ്ങി 73 റണ്‍സ് വിട്ടുകൊടുത്തു.

ഇന്നിംഗ്സില്‍ 20 പന്ത് മാത്രം ബാക്കിയുള്ളപ്പോള്‍ ക്രീസിലെത്തിയ പേരേര 13 പന്തില്‍ എട്ട് സിക്സ് അടക്കം 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ശ്രീലങ്കക്കായി ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡും പേരേര ഇതോടെ സ്വന്തമാക്കി. 2005ല്‍ 12 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കൗസല്യ വീരരത്നെക്കാണ് ലങ്കയില്‍ അതിവേഗ അര്‍ധസെഞ്ചുറിയില്‍ ഒന്നാമത്.

Scroll to load tweet…

സീനിയര്‍ തലത്തില്‍ ആറ് പന്തില്‍ ആറ് സിക്സ് നേടുന്ന ഒമ്പതാമത്തെ താരമാണ് തിസാര പേരേര. സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ്(1968), രവി ശാസ്ത്രി(1985), ഹെര്‍ഷെല്‍ ഗിബ്സ്(2007), യുവരാജ് സിംഗ്(2007), റോസ് വൈറ്റ്‌ലി)2017), ഹസ്രത്തുള്ള സാസായ്(2018), ലിയോ കാര്‍ട്ടര്‍(2020), കീറോണ്‍ പൊള്ളാര്‍ഡ്(2021) എന്നിവരാണ് മുമ്പ് ആറ് പന്തില്‍ ആറ് സിക്സ് നേടിയ താരങ്ങള്‍.