Asianet News MalayalamAsianet News Malayalam

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ക്യാപ്റ്റനാവാൻ സാധ്യതയുള്ള രണ്ടുപേരെ തെരഞ്ഞെടുത്ത് ദീപ്ദാസ് ​ഗുപ്ത

ഏകദിന-ടി20 സ്പെഷലിസ്റ്റുകളായ കളിക്കാരായിരിക്കും ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുക. ഈ സാഹചര്യത്തിൽ ഇന്ത്യയെ നയിക്കാനിടയുള്ള രണ്ടുപേരെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ ദീപ് ദാസ് ​ഗുപ്ത

Thos two are  the captaincy candidates for India's Sri Lanka series says Deep Dasgupta
Author
Mumbai, First Published May 11, 2021, 11:59 AM IST

മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമില്ലാതെ ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് നടത്തുന്ന പര്യടനത്തിൽ ആരാവും ഇന്ത്യയെ നയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. ഇം​ഗ്ലണ്ടിലായിരിക്കുമെന്നതിനാൽ കോലിക്കും രോഹിത്തിനും പുറമെ റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരും ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കില്ല.

ഏകദിന-ടി20 സ്പെഷലിസ്റ്റുകളായ കളിക്കാരായിരിക്കും ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുക. ഈ സാഹചര്യത്തിൽ ഇന്ത്യയെ നയിക്കാനിടയുള്ള രണ്ടുപേരെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ ദീപ് ദാസ് ​ഗുപ്ത. ടീമിലെ സീനിയർ താരങ്ങളായ ശിഖർ ധവാനോ ഭുവനേശ്വർ കുമാറോ ആകും ശ്രീലങ്കക്കെതിരെ ഇന്ത്യയെ നയിക്കുകയെന്ന് ദീപ് ദാസ് ​ഗുപ്ത പറഞ്ഞു.

കോലിയും രോഹിത്തും രാഹുലും ഇല്ലാത്ത സാഹചര്യത്തിൽ ധവാൻ തന്നെയാകും ഇന്ത്യയെ നയിക്കുക. ഭുവനേശ്വർ കുമാർ കായികക്ഷമത തെളിയിച്ചാൽ അദ്ദേഹവും ക്യാപ്റ്റനാവാൻ സാധ്യതയുള്ള കളിക്കാരനാണ്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് ഭുവനേശ്വറിനെ പരി​ഗണിക്കാതിരുന്നതിൽ അത്ഭുതമില്ലെന്നും ദീപ് ദാസ് ​ഗുപ്ത പറഞ്ഞു.

ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഭുവിക്ക് തിളങ്ങാനാവുമെങ്കിലും കഴിഞ്ഞ രണ്ട്-രണ്ടര വർഷമായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലോ രഞ്ജി ട്രോഫിയിലോ കളിച്ചിട്ടില്ല. മാത്രമല്ല പരിക്കും അദ്ദേഹത്തെ അലട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സെലക്ടർമാർ അദ്ദേഹത്തെ ഒഴിവാക്കിയതെന്നും ദീപ് ദാസ് ​ഗുപ്ത പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരകൾക്കുള്ള ടീമിനെ ഇതുവരെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios