മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. രണ്ട് ഓവറില്‍ അവര്‍ രണ്ടിന് ഏഴ് റണ്‍സ് എന്ന നിലയിലേക്ക് വീണു. ഫഖര്‍ സമാനെ ഫസല്‍ഹഖ് ഫാറൂഖി മടക്കി. ബാബര്‍ അസമിനെ പൂജ്യത്തിന് വിക്കറ്റിന് മുന്നില്‍ മുജീബും തര്‍ച്ചയുടെ ആക്കം കൂടി.

കൊളംബൊ: പാകിസ്ഥാനെതിരെ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ സ്പിന്നര്‍മാരാണ് തകര്‍ത്തത്. മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് രണ്ട് വീതമുണ്ട്. 61 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് നടക്കുന്നത്. ശ്രീലങ്കയിലാണ് മത്സരങ്ങള്‍. 

മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. രണ്ട് ഓവറില്‍ അവര്‍ രണ്ടിന് ഏഴ് റണ്‍സ് എന്ന നിലയിലേക്ക് വീണു. ഫഖര്‍ സമാനെ ഫസല്‍ഹഖ് ഫാറൂഖി മടക്കി. ബാബര്‍ അസമിനെ പൂജ്യത്തിന് വിക്കറ്റിന് മുന്നില്‍ മുജീബും തര്‍ച്ചയുടെ ആക്കം കൂടി. ആദ്യമായിട്ടാണ് ബാബര്‍ ഒരു സ്പിന്നര്‍ക്ക് മുന്നില്‍ ഡക്കാവുന്നത്.

മുഹമ്മദ് റിസ്‌വാനും (21) മുജീബ് അതേ രീതിയില്‍ കുടുക്കി. അഗ സല്‍മാനെ റാഷിദും പുറത്താക്കിയതോടെ പാകിസ്ഥന്‍ നാലിന് 62 എന്ന നിലയിലേക്ക് വീണു. ആറാം വിക്കറ്റില്‍ ഇഫ്തികര്‍ അഹമ്മദ് (30) - ഇമാം സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഫ്ഗാന് നബി ബ്രേക്ക് ത്രൂ നല്‍കി. 

'അവര്‍ 3 പേരുമല്ല, സഞ്ജു തന്നെയായിരുന്നു ഏഷ്യാ കപ്പില്‍ കളിക്കേണ്ടിയിരുന്നത്; കാരണം വ്യക്തമാക്കി മുന്‍ താരം

ഇമാമിനും അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. നബി തന്നെ പുറത്താക്കിയത്. ഷദാബ് ഖാന്‍ (39) മാത്രമാണ് പിന്നീട് ചെറുത്തുനിന്നത്. ഉസാമ നിര്‍ (2), ഷഹീന്‍ അഫ്രീദി (2), ഹാരിസ് റൗഫ് (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. നസീം ഷാ (18) പുറത്താവാതെ നിന്നു. റഹ്മത്ത് ഷാ, ഫാറൂഖി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.