ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 39 ഉം രണ്ടാം ഇന്നിംഗ്സില്‍ 77 ഉം റണ്‍സെടുത്ത് ലാബുഷെയ്ന്‍ തിളങ്ങിയിരുന്നു. പുതിയ റാങ്കിംഗില്‍ 874 റേറ്റിംഗ് പോയന്‍റുമായാണ് ഹെഡ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 883 റേറ്റിംഗ് പോയന്‍റുള്ള ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്യംസണ്‍ ആണ് ഒന്നാമത്.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ചരിത്ര നേട്ടവുമായി ഓസ്ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്. ആഷസിലെ മൂന്നാം ടെസ്റ്റിനുശേഷം പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയന്‍ ടീമിലെ സഹതാരങ്ങളായ സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷെയ്നിനെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഹെഡിന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 39 ഉം രണ്ടാം ഇന്നിംഗ്സില്‍ 77 ഉം റണ്‍സെടുത്ത് ലാബുഷെയ്ന്‍ തിളങ്ങിയിരുന്നു. പുതിയ റാങ്കിംഗില്‍ 874 റേറ്റിംഗ് പോയന്‍റുമായാണ് ഹെഡ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 883 റേറ്റിംഗ് പോയന്‍റുള്ള ന്യൂസിലന്‍ഡിന്‍റെ കെയ്ന്‍ വില്യംസണ്‍ ആണ് ഒന്നാമത്.
ലഖ്നൗ പരിശീലകനായി ഓസീസ് ഇതിഹാസം വരും, ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക്
862 റേറ്റിംഗ് പോയന്‍റുമായി പാക് നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ 855 റേറ്റിംഗ് പോയന്‍റുള്ള സ്റ്റീവ് സ്മിത്ത് നാലാമതും 849 റേറ്റിംഗ് പോയന്‍റുള്ള ലാബുഷെയ്ന്‍ അഞ്ചാമതുമാണ്. ആഷസ് തുടങ്ങുമ്പോള്‍ ലാബുഷെയ്ന്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 842 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്താം സ്ഥാനത്തുള്ള റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.
ഹെഡിങ്‌ലി ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ആദ്യ 20ല്‍ ഇടം നേടി. ബൗളര്‍മാരില്‍ 860 റേറ്റിംഗ് പോയന്‍റുമായി അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 828 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് നാലു സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒമ്പതാമതും രവീന്ദ്ര ജജേഡ പത്താമതുമുണ്ട്.