ബാംഗ്ലൂരിന്‍റെ വിജയത്തില്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപിലും രസകരമായ ട്രോളുകളാണ് പ്രചരിക്കുന്നത്.
ബാംഗ്ലൂര്‍: ആറു തുടര്‍തോല്‍വികള്‍ക്ക് ശേഷം സീസണില്‍ ആദ്യമായി പഞ്ചാബിനെ തോല്‍പ്പിച്ച് പോയിന്‍റ് അക്കൗണ്ട് തുറന്നെങ്കിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ വിടാതെ ട്രോളര്‍മാര്‍. ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപിലും രസകരമായ ട്രോളുകളാണ് പ്രചരിക്കുന്നത്. അവിശ്വനീയം, അന്പരപ്പ്, സന്തോഷകരം തുടങ്ങിയ രീതിയിലാണ് ട്രോളര്‍മാര്‍ രംഗത്തെത്തിയത്. ക്യാപറ്റര്‍ വിരാട് കോലിയെയും ട്രോളുന്നുണ്ട്. ബാംഗ്ലൂരിന്‍റെ വിജയം ശാസ്ത്രത്തിന് പോലും നിര്‍വചിക്കാനാകാത്തത് എന്നുപോലും കളിയാക്കലുകള്‍ നേരിട്ടു.


