മുംബൈക്കെതിരായ മത്സരത്തില്‍ കളിച്ചത് പ്രസിഡന്റ് തിരഞ്ഞെടുത്ത ടീമിനായിരുന്നു. സെക്രട്ടറി തിരഞ്ഞെടുത്ത സംഘത്തെ പൊലീസ് സ്റ്റേഡിയത്തിന് പുറത്ത് തടയുകയായിരുന്നു.

പട്‌ന: രഞ്ജി ട്രോഫിയില്‍ മുംബൈയെ നേരിടുകയാണ് ബിഹാര്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ മുംബൈ 251ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബിഹാര്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 89 എന്ന നിലയിലാണ്. എന്നാല്‍ മത്സരത്തിന് മുമ്പ് രസകരമായ ഒരു സംഭവമുണ്ടായിരുന്നു. പട്‌നയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ നേരിടാനെത്തിയത് ബിഹാറിന്റെ രണ്ട് ടീമുകളാണ്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ രണ്ട് ടീമുകളുടെ ലിസ്റ്റാണ് നല്‍കിയിരുന്നത്. ബിസിഎ പ്രസിഡന്റും സെക്രട്ടറിയും പ്രത്യേകം ടീം ലിസ്റ്റാണ് നല്‍കിയിരുന്നത്. കാലങ്ങളായി അസോസിയേഷനില്‍ പ്രശ്‌നങ്ങളുണ്ട്. ഇതോടെയാണ് രണ്ട് പേരും രണ്ട് ടീമുകളെ പ്രഖ്യാപിക്കുകയായിരുന്നു. 

എന്നാല്‍ മുംബൈക്കെതിരായ മത്സരത്തില്‍ കളിച്ചത് പ്രസിഡന്റ് തിരഞ്ഞെടുത്ത ടീമിനായിരുന്നു. സെക്രട്ടറി തിരഞ്ഞെടുത്ത സംഘത്തെ പൊലീസ് സ്റ്റേഡിയത്തിന് പുറത്ത് തടയുകയായിരുന്നു. വിചിത്രമായ ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം പട്നയിലെ മൊയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തിലാണ് രഞ്ജി മത്സരം നടന്നത്. ബിസിഎ പ്രസിഡന്റ് രാകേഷ് തിവാരി ഒരു ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പുറത്താക്കപ്പെട്ട സെക്രട്ടറി അമിത് കുമാര്‍ മറ്റൊരു ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു. ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് സെക്രട്ടറിയെ പുറത്താക്കിയിരുന്നത്. 

രണ്ട് ബിസിഎ ടീമുകളും രാവിലെ തന്നെ സ്റ്റേഡിയത്തിന് പുറത്തെത്തിയിരുന്നു. എന്നാല്‍, സെക്രട്ടറിയുടെ ടീമിനെ ബസില്‍ പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം, അജ്ഞാത സംഘം ബിസിഎയുടെ ഒഎസ്ഡി മനോജ് കുമാറിനെ ആക്രമിക്കുകയും ചെയ്തു. അതില്‍ ആരോ കല്ലുകൊണ്ട് അദ്ദേഹത്തിന്റെ തലയില്‍ ഇടിക്കുകയും ചെയ്തിരുന്നു. 

പ്രസിഡന്റ് തിരഞ്ഞെടുത്ത ടീം: അശുതോഷ് അമന്‍ (ക്യാപ്റ്റന്‍), ഹിമാന്‍ഷു സിംഗ്, രവിശങ്കര്‍, ഋഷഭ് രാജ്, നവാജ് ഖാന്‍, വിപുല്‍ കൃഷ്ണ, ആകാശ് രാജ്, ബല്‍ജീത് സിംഗ് ബിഹാരി, സര്‍മാന്‍ നിഗ്രോദ്, വീര്‍ പ്രതാപ് സിംഗ്, സക്കിബുള്‍ ഗനി (വൈസ് ക്യാപ്റ്റന്‍), വിപിന്‍ സൗരഭ് (വിക്കറ്റ് കീപ്പര്‍ ), ബാബുല്‍ കുമാര്‍, സച്ചിന്‍ കുമാര്‍ സിംഗ്, വൈഭവ് സൂര്യവംശി.

സെക്രട്ടറിയുടെ തിരഞ്ഞെടുത്ത ടീം: ഇന്ദ്രജിത് കുമാര്‍, ശശി ആനന്ദ്, ലഖന്‍ രാജ, യശസ്വി ഋഷഭ്, പ്രതീക് കുമാര്‍, വിക്രാന്ത് സിംഗ്, ഹിമാന്‍ഷു ഹരി, ശശി ശേഖര്‍, വേദാന്ത് യാദവ്, അഭിനവ് കുമാര്‍, കമലേഷ് കുമാര്‍ സിംഗ്, വിശ്വജീത് ഗോപാല, പ്രശാന്ത് ശ്രീവാസ്തവ, ദീപക് രാജ, അപ്പോര്‍ ആനന്ദ് (വൈസ് ക്യാപ്റ്റന്‍), വികാഷ് രഞ്ജന്‍ (വിക്കറ്റ് കീപ്പര്‍), ഷാഷിം റാത്തോഡ്, സമര്‍ കുദാരി, കുമാര്‍ മൃദുല്‍, കുമാര്‍ രജനീഷ്.

സഞ്ജുവിന്റെ കൗണ്ടര്‍ പഞ്ച് അത്രയങ്ങ് ഏറ്റില്ല! രഞ്ജിയില്‍ ഉത്തര്‍ പ്രദേശിനെതിരെ ലീഡിനായി കേരളം പൊരുതുന്നു