ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇപ്പോള്‍ തന്നെ ന്യൂസിലന്‍ഡ് അടിയറവ് വച്ചുകഴിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും സന്ദര്‍ശകര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇപ്പോള്‍ തന്നെ ന്യൂസിലന്‍ഡ് അടിയറവ് വച്ചുകഴിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും സന്ദര്‍ശകര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. നാളെ സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് ജയിച്ച് അല്‍പം ആശ്വാസം നേടാനുള്ള അവസരം കിവീസിനുണ്ട്. എന്നാല്‍ കനത്ത തിരിച്ചടിയാണ് ന്യൂസിലന്‍ഡിനെ കാത്തിരിക്കുന്നത്. 

അസുഖ ബാധിതനായ അവരുടെ പിടിയിലായ അവരുടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം ടെസ്റ്റ് കളിച്ചേക്കില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വില്യംസണിന് പുറമെ മധ്യനിര ബാറ്റ്‌സ്മാന്‍ ഹെന്റി നിക്കോള്‍സും അത്ര സുഖത്തിലല്ല. ഇരുവരും പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങാതെ ഇരുവരും ഹോട്ടലില്‍ തന്നെ കഴിച്ചുകൂടുകയായിരുന്നു.

നേരത്തെ പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ സേവനവും കിവീസിന് നഷ്ടമായിരുന്നു. പുറമെ വില്യംസണും നിക്കോള്‍സിനും കളിക്കാനായില്ലെങ്കില്‍ സിഡ്‌നിയിലും ടീം തിരിച്ചടി നേരിടും.