മുംബൈ ഇന്ത്യന്‍സ് ഉണര്‍ന്നു! പോയിന്റ് പട്ടികയില്‍ കുതിപ്പ്, ഗുജറാത്തിനെ മറികടന്നു! പഞ്ചാബ് കിംഗ്‌സ് താഴേക്ക്

ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റാണ് പഞ്ചാബിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മാത്രമാണ് പഞ്ചാബിന് പിന്നിലുള്ളത്.

two points for mumbai indians and ipl 2024 point table updated

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് മുംബൈക്കുള്ളത്. മൂന്ന് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ നാലെണ്ണം പരാജയപ്പെട്ടു. ഇന്നലെ പഞ്ചാബിനെതിഒമ്പത് റണ്‍സിനായിരുന്നു മുംബൈയുടെ ജയം. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി.

തോല്‍വിയോടെ പഞ്ചാബ് ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റാണ് പഞ്ചാബിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മാത്രമാണ് പഞ്ചാബിന് പിന്നിലുള്ളത്. ഏഴില്‍ ആറും ജയിച്ച് 12 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് തുടരുന്നു. അവസാന മത്സരത്തില്‍ രാജസ്ഥാനോട് തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു. 

യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്കും എട്ട് പോയിന്റ് വീതമുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് പരിഗണിക്കുമ്പോള്‍ കൊല്‍ക്കത്ത ഇരു ടീമുകളേക്കാളും ഒരു പടി മുന്നിലാണ്. മൂന്ന് ടീമുകളും ആറ് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ലഖ്ൗ സൂപ്പര്‍ ജയന്റ് അഞ്ചാം സ്ഥാനത്താണ്. മൂന്ന് വീതം മത്സരങ്ങളില്‍ തോല്‍വിയും ജയവുമാണ് ലഖ്‌നൗവിനുള്ളത്. 

എന്തുകൊണ്ട് റോവ്മാന്‍ പവല്‍ അശ്വിന് പിന്നില്‍ എട്ടാമനായി കളിച്ചു? വിചിത്ര തന്ത്രത്തിന് പിന്നലെ കാരണമിത്

പിന്നാലെ ഡല്‍ഹി കാപിറ്റല്‍സും മുംബൈയും. ഡല്‍ഹിക്ക് ഏഴ് മത്സങ്ങളില്‍ ആറ് പോയിന്റുണ്ട്. നെറ്റ് റണ്‍റേറ്റാണ് ഡല്‍ഹിയെ മുംബൈയുടെ മുകളിലാക്കിയത്. ഇന്നലെ മുംബൈയുടെ വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് എട്ടാം സ്ഥാനത്തേക്ക് വീണു. ഗുജറാത്തിനും ആറ് പോയിന്റുണ്ട്. അവര്‍ക്ക് പിന്നില്‍ പഞ്ചാബും ആര്‍സിബിയും.

Latest Videos
Follow Us:
Download App:
  • android
  • ios