Asianet News MalayalamAsianet News Malayalam

അമ്മക്ക് പിന്നാലെ വേദ കൃഷ്ണമൂർത്തിയുടെ സഹോദരിയെയും കൊവിഡ് കവർന്നു

ഏപ്രിൽ 19നാണ് വേദയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ സഹോദരിക്കും കൊവിഡ് ബാധിച്ചുവെന്നും എല്ലാവരും സഹോദരിക്കായി പ്രാർത്ഥിക്കണമെന്നും വേദ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.

Two weeks after mother's demise, Veda Krishnamurthy loses sister to COVID-19
Author
Bengaluru, First Published May 6, 2021, 6:05 PM IST

ബം​ഗലൂരു കൊവിഡ് ബാധിച്ച് അമ്മ മരിച്ചതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയയുടെ സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചു. വേദ കൃഷ്ണമൂർത്തിയുടെ സഹോദരി വത്സല ശിവകുമാറാണ്(42) ചിക്ക്മം​ഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച വത്സല ശിവകുമാറിന് ശ്വാസകോശ അണുബാധയുണ്ടായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജിവൻ നിലനിർത്തിയിരുന്നത്.

ഏപ്രിൽ 19നാണ് വേദയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ സഹോദരിക്കും കൊവിഡ് ബാധിച്ചുവെന്നും എല്ലാവരും സഹോദരിക്കായി പ്രാർത്ഥിക്കണമെന്നും വേദ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. തന്റെ അമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുകയും ദുഖത്തിൽ പങ്കുചേരുകയും ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞ് ചെയ്ത ട്വീറ്റിലാണ് വേദ സഹോദരിക്ക് കൊവിഡ് ബാധിച്ചകാര്യം വ്യക്തമാക്കിയത്.

വേദയുടെ പിതാവിനും സഹോദരനും മറ്റൊരു സഹൗദരിക്കും കോവിഡ് ലക്ഷണങ്ങളുള്ളതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം അമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വേ​ദ കൊവിഡ് നെ​ഗറ്റീവായിരുന്നു. 2011ൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ വേദ 48 ഏകദിനങ്ങളിലും 74 ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios