തോല്‍വി അറിയാതെയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഫൈനല്‍വരെ എത്തിയത്. അണ്ടര്‍-19 ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ഫൈനലിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ബാര്‍ബഡോസ്: അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍(U19 World Cup final) ഇന്ത്യക്കെതിരെ((Team India) ടോസ് നേടിയ ഇംഗ്ലണ്ട്(England) ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ ഓസ്ട്രേലിയയെ തകര്‍ത്ത ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിലും ഇറങ്ങുന്നത്. അഫ്ഗാനിസ്ഥാനെ സെമിയില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളൊന്നുമില്ല.
തോല്‍വി അറിയാതെയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഫൈനല്‍വരെ എത്തിയത്. അണ്ടര്‍-19 ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ഫൈനലിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ തവണ ഇന്ത്യെ ഫൈനലില്‍ തോല്‍പ്പിച്ച ബംഗ്ലാദേശിനെ ക്വാര്‍ട്ടറില്‍ തന്നെ മടക്കിയാണ് ഇന്ത്യന്‍ യുവനിര സെമിയിലെത്തിയത്. സെമിയില്‍ ഓസീസ് കരുത്തിനെയും കെട്ടുകെട്ടിച്ചു.
അതേസമയം, 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാനാണ് ഇംഗ്ലണ്ടിന്‍റെ പോരാട്ടം.ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതായിരിക്കും കലാശപ്പോരില്‍ നിര്‍ണായകമാവുക. അഞ്ച് കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത് 26 വിക്കറ്റ്. മൂന്ന് കളിയില്‍ നാലു വിക്കറ്റ് വീതം നേടിയ ലഗ്‌സ്പിന്നര്‍ റെഹാന്‍ അഹമ്മദിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
India U19 (Playing XI): Angkrish Raghuvanshi, Harnoor Singh, Shaik Rasheed, Yash Dhull(c), Nishant Sindhu, Rajvardhan Hangargekar, Dinesh Bana(w), Kaushal Tambe, Raj Bawa, Vicky Ostwal, Ravi Kumar.
England U19 (Playing XI): George Thomas, Jacob Bethell, Tom Prest(c), James Rew, William Luxton, George Bell, Rehan Ahmed, Alex Horton(w), James Sales, Thomas Aspinwall, Joshua Boyden.
