ലോകകപ്പ് ടി20 യോഗ്യതയില്‍ ഒമാന് അട്ടിമറി ജയം. യുഎഇക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഒമാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ദുബായ്: ലോകകപ്പ് ടി20 യോഗ്യതയില്‍ ഒമാന് അട്ടിമറി ജയം. യുഎഇക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഒമാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഒമാന്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. നേരത്തെ അയര്‍ലന്‍ഡ്, നെതര്‍ന്‍ഡ്‌സ്, സിംഗപ്പൂര്‍ ടീമുകള്‍ വിജയിച്ചിരുന്നു.

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ബിലാല്‍ ഖാന്‍, ഫയാസ് ബട്ട് എന്നിവരാണ് യുഎഇയുടെ ബാറ്റിങ് ഓര്‍ഡര്‍ തകര്‍ത്തത്. 27 റണ്‍സെടുത്ത മുഹമ്മദ് ഉസ്മാനാണ് അവരുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഒമാന്‍ അനായാസം ലക്ഷ്യം പിന്തുടര്‍ന്നു. അക്വിബ് ഇല്ല്യാസ് (45), ആമിര്‍ കലീം (27) എന്നിവരുടെ ഇന്നിങ്‌സ് അവര്‍ക്ക് സഹായകമായി.