മട്ടൻ കിട്ടിയില്ലെങ്കിൽ ഷമിയുടെ ബൗളിംഗ് വേഗത മണിക്കൂറിൽ 15 കിലോമീറ്റർ വരെ കുറയുമെന്നാണ് ഉമേഷ് കുമാർ പറയുന്നത്
മുംബൈ: മുംബൈ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ മട്ടൻ പ്രിയം വെളിപ്പെടുത്തി സുഹൃത്ത്. ഷമിയുടെ അടുത്ത കൂട്ടുകാരനായ ഉമേഷ് കുമാർ. ശുഭങ്കർ മിശ്രയുമായി യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് ഷമിയുടെ ആട്ടിറച്ചി പ്രിയം ഉറ്റ കൂട്ടുകാരൻ തുറന്ന് പറഞ്ഞത്. മട്ടൻ കിട്ടിയില്ലെങ്കിൽ ഷമിയുടെ ബൗളിംഗ് വേഗത മണിക്കൂറിൽ 15 കിലോമീറ്റർ വരെ കുറയുമെന്നാണ് ഉമേഷ് കുമാർ പറയുന്നത്.
ഷമിക്ക് എല്ലാം സഹിക്കാം, പക്ഷേ ആട്ടിറച്ചി ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഒരു ദിവസം അവൻ ക്ഷമിക്കും. രണ്ടാമത്തെ ദിവസം അസ്വസ്ഥനാകും. മൂന്നാമത്തെ ദിവസവും കിട്ടിയില്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടും എന്നാണ് ഉമേഷ് പറയുന്നത്. ദിവസവും 1 കിലോ ആട്ടിറച്ചി കഴിച്ചില്ലെങ്കിൽ ബൗളിംഗ് വേഗത മണിക്കൂറിൽ 15 കിലോമീറ്റർ വരെ കുറയുമെന്നും ഉമേഷ് പറയുന്നത്.'അൺപ്ലഗ്ഡ്' ഷോയിലായിരുന്നു ഉമേഷ് കുമാർ ഇക്കാര്യം പറഞ്ഞത്.
