കഴിഞ്ഞ ആറുമാസമായി കൃത്യതയോടെ പന്തെറിയാന്‍ എനിക്കാവുന്നില്ലെന്ന് സമ്മതിക്കുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്റെ ആത്മവിശ്വാസം തകര്‍ത്തു. കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ബൗളിംഗില്‍ താളം കണ്ടെത്താന്‍ കഴിയുന്നില്ല.

ബംഗലൂരു: ഐപിഎല്ലില്‍ ഫോം ഔട്ടാവാനുള്ള കാരണം തുറന്നുപറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ ഉമേഷ് യാദവ്. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാനാകാത്തതും ഒഴിവാക്കപ്പെട്ടതിന്റെ മാനസിക സമ്മര്‍ദ്ദവുമാണ് തന്റെ മോശം ബൗളിംഗിനുള്ള കാരണമെന്ന് ഉമേഷ് പറഞ്ഞു. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഞാന്‍ മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത് എന്ന് എല്ലാവരും പറയുന്നു. അതിന് കാരണമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നിട്ടും ഇന്ത്യക്കായി കൂടുതല്‍ ഏകദിനങ്ങളിലോ ടി20യിലോ എനിക്ക് അവസരം കിട്ടിയിരുന്നില്ല. രണ്ടോ മൂന്നോ കളികളില്‍ കളിച്ചെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു. ഞാന്‍ മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നവര്‍ ഇത് എല്ലാ ഫാസറ്റ് ബൗളര്‍മാര്‍ക്കും സംഭവിക്കുന്ന കാര്യമാണെന്ന് ഓര്‍ക്കണം.

കഴിഞ്ഞ ആറുമാസമായി കൃത്യതയോടെ പന്തെറിയാന്‍ എനിക്കാവുന്നില്ലെന്ന് സമ്മതിക്കുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്റെ ആത്മവിശ്വാസം തകര്‍ത്തു. കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ബൗളിംഗില്‍ താളം കണ്ടെത്താന്‍ കഴിയുന്നില്ല. ഇത് എല്ലാ പേസ് ബൗളര്‍മാക്കും സംഭവിക്കാവുന്നതാണ്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ ഞാനായിരുന്നു. ഇത്തവണയും അതിന് കഴിയാത്തില്‍ എനിക്ക് നിരാശയും സങ്കടവുമുണ്ട്. നവദീപ് സെയ്നി പേസ് ബൗളിംഗില്‍ ഭാവി വാദ്ഗാനമാണെന്നും മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട ബൗളറാണെന്നും ഉമേഷ് പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെ ഉമേഷ് എറിഞ്ഞ ഓവറില്‍ ധോണി 24 റണ്‍സടിച്ചിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയവരിലും ഉമേഷ് മുന്‍പിലുണ്ട്.