തിരുവനന്തപുരം കാര്യവട്ടത്ത് ഉൾപ്പടെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ സാന്‍റ്നറാണ് ക്യാപ്റ്റൻ.

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുളള ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ കെയ്ൻ വില്യംസണെ ഒഴിവാക്കിയപ്പോൾ ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിന് ഏകദിന പരന്പരയിൽ വിശ്രമം നൽകി. സാന്‍റ്നറുടെ അഭാവത്തിൽ മൈക്കൽ ബ്രെയ്‌സ്‌വെല്ലാണ് കിവീസിന്‍റെ ഏകദിന ക്യാപ്റ്റൻ. മാറ്റ് ഹെൻറി, മാർക് ചാപ്മാൻ, രച്ചിൻ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവർക്കും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ വിശ്രമം നൽകി.

തിരുവനന്തപുരം കാര്യവട്ടത്ത് ഉൾപ്പടെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ സാന്‍റ്നറാണ് ക്യാപ്റ്റൻ. വെസ്റ്റ് ഇൻ‍ഡീസിനെതിരെ ടി20 കളിച്ച ടീമില്‍ നിന്ന് ടിം സീഫര്‍ട്ട്, നഥാന്‍ സ്മിത്ത് എന്നിവരെ ഒഴിവാക്കിയപ്പോള്‍ ബെവോണ്‍ ജേക്കബ്സ്, ഗ്ലെന്‍ ഫിലിപ്സ് മാറ്റ് ഹെന്‍റി എന്നിവരെ തിരിച്ചുവിളിച്ചു. ടി20 ടീമിൽ പ്രധാന താരങ്ങൾ എല്ലാ മുണ്ട്. അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുൻപ് ഇന്ത്യയുടേയും ശ്രീലങ്കയുടേയും അവസാന ടി20 പരമ്പരയാണിത്.

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീം: മിച്ചൽ സാന്‍റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, സാക്ക് ഫോൾക്സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ബെവോൺ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, രച്ചിൻ രവീന്ദ്ര, ടിം റോബിൻസൺ, ഇഷ് സോധി.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീം: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്സൺ, ഡെവോൺ കോൺവേ, സാക്ക് ഫോൾക്സ്, മിച്ച് ഹേ, കൈൽ ജാമിസൺ, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്സ്, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ റേ, വിൽ യംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക