പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് സ്മിത്ത് നേടിയത്. കരിയറിലെ 34-ാമത്തേതും. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്.

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നിര്‍ഭാഗ്യകരമായി പുറത്തായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. 140 റണ്‍സ് നേടിയ താരം ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഓസീസിനെ 450 കടത്തിയ ശേഷമാണ് സ്മിത്ത് പുറത്താവുന്നത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമായി ചേര്‍ന്നുള്ള 112 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 

പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് സ്മിത്ത് നേടിയത്. കരിയറിലെ 34-ാമത്തേതും. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ താരം പുറത്തായത് അല്‍പം രസകരമായിരുന്നു. ആകാശ് ദീപിനെ ക്രീസ് വിട്ട് ഓഫ് സൈഡിലൂടെ കളിക്കാനായിരുന്നു സ്മിത്തിന്റെ പദ്ധതി. എന്നാല്‍ താരത്തിന് കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ബാറ്റിനരികില്‍ തട്ടിയ പന്ത് പിന്നീട് താരത്തിന്റെ ദേഹത്ത് കൊണ്ട് സ്റ്റംപിലേക്ക്. സ്റ്റംപിലേക്ക് ഉരുണ്ട പോകുന്ന പന്ത് തട്ടിയകറ്റാവുന്നതിനേക്കാള്‍ ദൂരത്തിലായിരുന്നു സ്മിത്ത്. വീഡിയോ കാണാം...

Scroll to load tweet…

സ്മിന്റെ സെഞ്ചുറി കരുത്തില്‍ ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 465 റണ്‍സെടുത്തിട്ടുണ്ട്. നതാന്‍ ലിയോണ്‍ (5), സ്‌കോട്ട് ബോളണ്ട് (5) എന്നിവര്‍ ക്രീസില്‍. ആറിന് 311 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിക്കുന്നത്. സ്മിത്ത് - കമ്മിന്‍സ് സഖ്യം ക്രീസില്‍ പെട്ടന്ന് എറിഞ്ഞിടാമെന്ന ഇന്ത്യയുടെ മോഹം നടന്നില്ല. ഇരുവരും 112 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ജഡേജുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കിയാണ് കമ്മിന്‍സ് മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 

പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ജഡേജ ബൗള്‍ഡാക്കി. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ യഥാക്രമം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.