Asianet News MalayalamAsianet News Malayalam

ഉന്മുക്ത് ചന്ദ് യുഎസ് ക്രിക്കറ്റ് ടീമിലേക്കെന്ന് മുന്‍ പാക് താരം; താരത്തിന്റെ പ്രതികരണമിങ്ങനെ

യുഎസിലേക്ക് ചേക്കേറുന്നുവെന്നും ടി20 ലീഗില്‍ ഒരു ടീമിന് വേണ്ടി കളിക്കുമെന്നായിരുന്നു വാര്‍ത്ത. യുഎസ് ടീമില്‍ കളിക്കുന്ന മുന്‍ പാകിസ്ഥാന്‍ താരം സമി അസ്ലമാണ് ഇക്കാര്യം പുറത്തുവിട്ടത്.

Unmukt Chand denies involvement with American T20 league
Author
New Delhi, First Published May 10, 2021, 10:23 PM IST

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ പ്രതീക്ഷ നല്‍കിയ താരമായിരുന്നു ഉന്മുക്ത് ചന്ദ്. ഇന്ത്യയെ ഒരു തവണ അണ്ടര്‍ 19 ലോകകപ്പിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ചന്ദ്. എന്നാല്‍ പിന്നീട് താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഐപിഎല്ലിലോ ആഭ്യന്തര സീസണിലോ താരത്തിന് ഒരു ടീം കണ്ടെത്താനായില്ല. ഇതിനിടെയാണ് ഒരു വാര്‍ത്ത പരന്നത്.

യുഎസിലേക്ക് ചേക്കേറുന്നുവെന്നും ടി20 ലീഗില്‍ ഒരു ടീമിന് വേണ്ടി കളിക്കുമെന്നായിരുന്നു വാര്‍ത്ത. യുഎസ് ടീമില്‍ കളിക്കുന്ന മുന്‍ പാകിസ്ഥാന്‍ താരം സമി അസ്ലമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉന്മുക്തിന് പുറമെ സ്മിത്ത് പട്ടേല്‍, ഹര്‍മീത് സിംഗ് എന്നിവരും യുഎസിലെത്തി ടി20 ലീഗിലെ ടീമുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അസ്ലം വ്യക്കമാക്കിയിരുന്നു. 

ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉന്മുക്ത്. ഇക്കാര്യം ഉന്മുക്ത് തള്ളുകയാണ് ചെയ്തത്. താരത്തിന്റെ വാക്കുകള്‍... ''ബന്ധുക്കളെ കാണാനാണ് ഞാന്‍ അടുത്തിടെ യുഎസില്‍ പോയത്. അതൊരു വിനോദയാത്ര മാത്രമായിരുന്നു. അല്ലാതെ മറ്റു ലക്ഷ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. അവിടെ വെച്ച് ഞാന്‍ കുറച്ച് നേരം ബാറ്റിംഗ് പരിശീലനത്തിന് പോയി. എന്നാല്‍ അവിടെ കളിക്കുന്നതിന് ഞാന്‍ ഒരു കരാറും ഒപ്പിട്ടിട്ടില്ല.'' ഉന്മുക്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2012 ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ നായകനായിരുന്നു ഉന്മുക്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ശേഷം അടുത്ത സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു ഉന്മുക്ത്. എന്നാല്‍ ഒട്ടും നിറമില്ലാത്ത കരിയറായി ഉന്മുത്തിന്റേത്. 68 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 3379 റണ്‍സും, 120 ലിസ്റ്റ് എ മത്സരങ്ങളില്‍ 4505 റണ്‍സും, 77 ടി20 മത്സരങ്ങളില്‍ 1564 റണ്‍സും നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios