അവസാന ഓവറിലെ ആദ്യ പന്ത് തന്നെ രാധാ യാദവ് സിക്സ് പറത്തിയതോടെ കളി ഡല്‍ഹിയുടെ കൈയിലായെന്നായിരുന്നു ആരാധകര്‍ കരുതിയത്. പിന്നീട് ജയത്തിലേക്ക് വേണ്ടിയിരുന്നത് അഞ്ച് പന്തില്‍ നാലു റണ്‍സ്.

ദില്ലി: വനിതാ ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒരു റണ്ണിന് വീഴ്ത്തി യുപി വാരിയേഴ്സിസിന് ആവേശ ജയം. 139 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി 19.5 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ യു പി വാരിയേഴ്സ് 20 ഓവറില്‍ 138-8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.5 ഓവറില്‍ 137ന് ഓള്‍ ഔട്ട്.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 10 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്.ഗ്രേസ് ഹാരിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ രാധാ യാദവ് സിക്സ് പറത്തിയതോടെ കളി ഡല്‍ഹിയുടെ കൈയിലായെന്നായിരുന്നു ആരാധകര്‍ കരുതിയത്. പിന്നീട് ജയത്തിലേക്ക് വേണ്ടിയിരുന്നത് അഞ്ച് പന്തില്‍ നാലു റണ്‍സ്. ഗ്രേസ് ഹാരിസിന്‍റെ അടുത്ത പന്തില്‍ രണ്ട് റണ്‍സ് കൂടി നേടിയതോടെ ജയത്തിലേക്ക് അകലം നാലു പന്തില്‍ രണ്ട് റണ്ണായി കുറഞ്ഞു. എന്നാല്‍ ആന്‍റി ക്ലൈമാക്സ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.

ടെസ്റ്റ് ചരിത്രത്തിൽ 147 വര്‍ഷത്തിനിടെ ആദ്യം, മൂന്നാം ദിനം ആരാധകർ കാത്തിരിക്കുന്നത് ആ അപൂര്‍വ റെക്കോര്‍ഡിനായി

മൂന്നാം പന്തില്‍ ഗ്രേസ് ഹാരിസ് നാല് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാധാ യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി. അപ്പോഴും ഡല്‍ഹിക്ക് ജയിക്കാന്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മതിയായിരുന്നു. എന്നാല്‍ നാലാം പന്തില്‍ 5 പന്തില്‍ 11 റണ്‍സെടുത്ത ജെസ് ജൊനാസെന്‍ റണ്ണൗട്ടായി. ഡല്‍ഹിക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ ടിറ്റാസ് സാധുവിനെ പുറത്താക്കി ഗ്രേസ് ഹാരിസ് യുപിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു.

Scroll to load tweet…

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യു പി വാരിയേഴ്സിനായി ദീപ്തി ശര്‍മയും(59) ക്യാപ്റ്റന്‍ അലീസ ഹീലിയും(29), ഗ്രേസ് ഹാരിസും(14) മാത്രമെ രണ്ടക്കം കടന്നുള്ളു. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് 46 പന്തില്‍ 60 റണ്‍സടിച്ച് തകര്‍ത്തടിച്ചെങ്കിലും ഷഫാലി വര്‍മ(12 പന്തില്‍ 15), അലീസ് ക്യാപ്സെ(23 പന്തില്‍ 15), ജെമീമ റോഡ്രിഗസ്(15 പന്തില്‍ 17), ജെസ് ജൊനാസന്‍(5 പന്തില്‍ 11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

അവസാന ഏഴ് വിക്കറ്റുകള്‍ 17 റണ്‍സെടുക്കുന്നതിനിടെയാണ് ഡല്‍ഹിക്ക് നഷ്ടമായത്. യുപി വാരിയേഴ്സിനായി ദീപ്തി ശര്‍മി നാലു വിക്കറ്റെടുത്തു. തോറ്റെങ്കിലും പോയന്‍റ് പട്ടികയില്‍ ഡല്‍ഹി തന്നെയാണ് ഒന്നാമത്. ആറ് പോയന്‍റുള്ള യുപി നാലാം സ്ഥാനത്താണ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക