Asianet News MalayalamAsianet News Malayalam

World Cup‌‌| 2024ലെ ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും; 2026ല്‍ ഇന്ത്യയും ശ്രീലങ്കയും ആതിഥേയര്‍

2025ലെ ചാമ്പ്യന്‍സ് ട്രോഫി(Champions Trophy) ടൂര്‍ണമെന്‍റിന് പാക്കിസ്ഥാനാണ്(Pakistan) ആതിഥേയരാകുക. 1996നുശേഷം പാക്കിസ്ഥാനില്‍ നടക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റാകും ഇത്. 2025 ഫെബ്രുവരിയിലാകും ടൂര്‍ണമെന്‍റ് നടക്കുക. 1996ല്‍ ഇന്ത്യക്കും ശ്രീലങ്കക്കുമൊപ്പം പാക്കിസ്ഥാന്‍ ഏകദിന ലോകകപ്പിന് ആതിഥേയരായിരുന്നു.

USA to stage T20 World Cup: ICC confirms 2024-2031 Men's tournament hosts
Author
Dubai - United Arab Emirates, First Published Nov 16, 2021, 6:10 PM IST

ദുബായ്: 2024 മുതല്‍ 2031 വരെയുള്ള ഐസിസി(ICC Tournaments) ടൂര്‍ണമെന്‍റുകളുടെ വേദികള്‍ തീരുമാനിച്ചു. 2024ലെ ടി20 ലോകകപ്പിന് (T20 World Cup)അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും(West Indies & USA) സംയുക്തമായി ആതിഥേയത്വം വഹിക്കും. ജൂണിലായിരിക്കും ടൂര്‍ണമെന്‍റ്. ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് പോലൊരു പ്രധാന ടൂര്‍ണമെന്‍റിന് ആതിഥേയരാകുന്നത്. 2010ല്‍ ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായിട്ടുണ്ട്.

2025ലെ ചാമ്പ്യന്‍സ് ട്രോഫി(Champions Trophy) ടൂര്‍ണമെന്‍റിന് പാക്കിസ്ഥാനാണ്(Pakistan) ആതിഥേയരാകുക. 1996നുശേഷം പാക്കിസ്ഥാനില്‍ നടക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റാകും ഇത്. 2025 ഫെബ്രുവരിയിലാകും ടൂര്‍ണമെന്‍റ് നടക്കുക. 1996ല്‍ ഇന്ത്യക്കും ശ്രീലങ്കക്കുമൊപ്പം പാക്കിസ്ഥാന്‍ ഏകദിന ലോകകപ്പിന് ആതിഥേയരായിരുന്നു.

2026 ഫെബ്രുവരിയില്‍ ടി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകും. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കും. ഇതാദ്യമായാണ് നമീബിയ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയരാകുന്നത്. 2003ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം സിംബാബ്‌വെയും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

2028 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമാണ് സംയുക്ത ആതിഥേയത്വം വഹിക്കുക. 2029 ഒക്ടോബറില്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നടക്കും. 2030 ജൂണില്‍ ടി20 ലോകകപ്പിന് ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, സ്കോട്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും.  1990ലെ ഏകദിന ലോകകപ്പിനുശേഷം ഇതാദ്യമായാണ് സ്കോട്‌ലന്‍ഡും അയര്‍ലന്‍ഡും പ്രധാന ഐസിസി ടൂര്‍ണമെന്‍റിന് ആതിഥേയരാകുന്നത്.

2031 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശുമാണ് സംയുക്ത ആതിഥേയത്വം വഹിക്കുക.ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ടൂര്‍ണമെന്‍റ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ഓസ്ട്രേലിയയും 2023ലെ ഏകിദന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്.

Follow Us:
Download App:
  • android
  • ios