Asianet News MalayalamAsianet News Malayalam

തെറ്റ് ചെയ്യാത്തവര്‍ ആരുണ്ട്? മിച്ചല്‍ ജോണ്‍സണും പൂര്‍ണനല്ല! ഡേവിഡ് വാര്‍ണറെ പ്രതിരോധിച്ച് ഉസ്മാന്‍ ഖവാജ

സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ഓപ്പണര്‍ കൂടിയായ ഉസ്മാന്‍ ഖവാജ. വാര്‍ണര്‍ ഹീറോയാണെന്നാണ് ഖവാജ പറയുന്നത്.

usman khawaja on mitchell johnson controversial statement over david warner
Author
First Published Dec 4, 2023, 8:44 PM IST

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മിച്ചല്‍ ജോണ്‍സണിനുള്ള മറുപടിയുമായി ഉസ്മാന്‍ ഖവാജ. ടെസ്റ്റ് കരിയറിലലെ അവസാന ഇന്നിംഗ്‌സിന് ഒരുങ്ങുകയാണ് ഖവാജ. പാകിസ്ഥാനെതിരെ സിഡ്‌നിയിലായിരിക്കുന്നു വാര്‍ണര്‍ തന്റെ തന്റെ അവസാന ടെസ്റ്റ് കളിക്കുക. ഇതിനിടെയാണ് വാര്‍ണര്‍ക്കെതിരെ ജോണ്‍സണ്‍ തുറന്നടിച്ചത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെഡ് ബോള്‍ കരിയര്‍ അവസാനിക്കാന്‍ കാത്തിരിക്കുന്ന വാര്‍ണറെ ഹീറോയുടെ പരിവേഷം നല്‍കി യാത്രയാക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്‍മാരില്‍ ഒരാളാണ് വാര്‍ണറെന്നും ജോണ്‍സണ്‍ കുറ്റപ്പെടുത്തിയിരിക്കുയാണ്. 

ഇക്കാര്യത്തിലിപ്പോള്‍ സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ഓപ്പണര്‍ കൂടിയായ ഉസ്മാന്‍ ഖവാജ. വാര്‍ണര്‍ ഹീറോയാണെന്നാണ് ഖവാജ പറയുന്നത്. ഖവാജയുടെ വാക്കുകള്‍... ''എന്റെ മനസില്‍ ഹീറോ പരിവേഷമാണ് വാര്‍ണര്‍ക്കും സ്റ്റീവന്‍ സ്മിത്തിനും. ഒരു വര്‍ഷം അവര്‍ക്ക് ഇരുണ്ട കാലഘട്ടമായിരുന്നു. ഞാനടക്കം ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരുമില്ല. മിച്ചല്‍ ജോണ്‍സണും പൂര്‍ണനല്ല.'' ഖവാജ വ്യക്തമാക്കി.

നേരത്തെ, ജോണ്‍സണുള്ള മറുപടിയുമായി ഓസ്‌ട്രേലിയന്‍ സെലക്റ്റര്‍ ജോര്‍ജ് ബെയ്‌ലി രംഗത്തെത്തിയിരുന്നു. ജോണ്‍സണ്‍ പറഞ്ഞത് ശ്രദ്ധിച്ചിരുന്നുവെന്നും എല്ലാം ശരിയാവുമെന്നാാണ് ബെയ്‌ലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇപ്പോഴത്തെ ശ്രദ്ധ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഞങ്ങളുടെ ഏറ്റവും മികച്ച പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയെന്നുള്ളതാണ്. അതില്‍ വാര്‍ണറമുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്നതിന് ഓരോ ടെസ്റ്റും നിര്‍ണായകമാണ്. അതിനു കഴിയുമെന്ന് കരുതുന്ന 11 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ താരത്തിനും അതില്‍ റോളുകള്‍ ഉണ്ട്. ഈ ടെസ്റ്റിന് വാര്‍ണര്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്.'' ബെയ്ലി വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ വിജയത്തില്‍ ധോണി എഫക്റ്റ്! വ്യക്തമാക്കി ക്യാപ്റ്റന്‍ ഷായ് ഹോപ്

Latest Videos
Follow Us:
Download App:
  • android
  • ios