പരിക്കിന് ശേഷം ഈ സീസണിൽ ആദ്യമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയൻ നായകന്‍ കൂടിയായ ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിനെയും വൈഭവ് വെറുതെ വിട്ടില്ല.

ജയ്പൂർ: പ്രതികാരം, അത് വീട്ടാനുള്ളതാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ പതിനഞ്ചുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി ഒരിക്കല്‍ കൂടി തെളിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 36 പന്തില്‍ സെഞ്ചുറി അടിച്ച വൈഭവ് ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ തന്നെ ആദ്യ പന്തില്‍ ബൗണ്‍സറിലൂടെ പുറത്താക്കിയ ഹൈദരാബാദ് പേസര്‍ പ്രഫുല്‍ ഹിംഗെയ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തിയാണ് വരവേറ്റത്. ഹിംഗെയുടെ ആദ്യ പന്ത് നേരിട്ട യശസ്വി ജയ്സ്വാള്‍ സിംഗിളെടുത്ത് സ്ട്രൈക്ക് വൈഭവിന് കൈമാറി. ഹിംഗെയുടെ നേരിട്ട ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന വൈഭവ് പിന്നീടുള്ള നാലു പന്തും ഗ്യാലറിയിലെത്തിച്ചാണ് പ്രതികാരം വീട്ടിയത്. 15 പന്തിലാണ് വൈഭവ് അര്‍ധസെഞ്ചുറിയിലെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

പരിക്കിന് ശേഷം ഈ സീസണിൽ ആദ്യമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയൻ നായകന്‍ കൂടിയായ ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിനെയും വൈഭവ് വെറുതെ വിട്ടില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ പാറ്റ് കമിന്‍സിന്‍റെ ആദ്യ അഞ്ച് പന്തുകളും ജയ്സ്വാളാണ് നേരിട്ടത്. അവസാന പന്ത് നേരിട്ട വൈഭവ് ആ പന്ത് ഗ്യാലറിയിലെത്തിച്ചാണ് കമിന്‍സിനെ ഞെട്ടിച്ചത്. നേരത്തെ ജസ്‌പ്രീത് ബുംറക്കും ജോഷ് ഹേസൽവുഡുമെനെതിരെ സിക്സര്‍ പറത്തി വൈഭവ് ഞെട്ടിച്ചിരുന്നു.

View post on Instagram

ഈ സീസണിൽ ആർസിബി, സിഎസ്കെ ടീമുകൾക്കെതിരെയും 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ വൈഭവ് ഹൈദരാാബദിനെതിരെയും നേട്ടം ആവര്‍ത്തിച്ചു. ഇതോടെ ടി20 ചരിത്രത്തിൽ മൂന്ന് തവണ 15 പന്തിലോ അതിൽ താഴെയോ പന്തുകളിൽ ഫിഫ്റ്റി അടിക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായി വൈഭവ് മാറി. ടി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ (473 പന്ത്) 1000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും ഈ ഇന്നിംഗ്‌സിനിടെ വൈഭവ് സ്വന്തമാക്കി. 36 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും സ്വന്തം പേരിലാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക