ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറച്ചു പന്തുകളില്‍ 1000 തികയ്ക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും വൈഭവ് ഇന്ന് അടിച്ചെടുത്തു.

ന്യൂചണ്ഡീഗഢ്: ഐപിഎല്ലില്‍ വീണ്ടും പുതിയ റെക്കോര്‍ഡ് കുറിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ 47 പന്തില്‍ 96 റണ്‍സടിത്ത വൈഭവ് ഐപിഎല്ലില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 23 ഇന്നിംഗ്സുകളില്‍ നിന്നാണ് വൈഭവ് 1000 റണ്‍സ് പിന്നിട്ടത്. 21 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് പിന്നിട്ട ഷോൺ മാര്‍ഷാണ് ഐപിഎല്ലില്‍ അതിവേഗം 1000 പിന്നിട്ട താരം. 23 മത്സരങ്ങളില്‍ 1000 പിന്നിട്ട വെസ്റ്റ് ഇന്‍ഡീസിന്‍റെ ലെന്‍ഡൽ സിമണ്‍സിനൊപ്പമാണ് വൈഭവുമെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറച്ചു പന്തുകളില്‍ 1000 തികയ്ക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും വൈഭവ് ഇന്ന് അടിച്ചെടുത്തു. 440 പന്തില്‍ നിന്നാണ് വൈഭവ് 1000 പിന്നിട്ടത്. 545 പന്തുകളില്‍ 100 റണ്‍സ് തികച്ച ആന്ദ്രെ റസലിന്‍റെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. ഇതിന് പുറമെ ഒരു ഐപിഎൽ സീസണിലെ പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് ഇന്ന് സ്വന്തം പേരിലാക്കി. ലോക ക്രിക്കറ്റിൽ ഒരു ടി20 ടൂർണമെന്‍റിലെ പവർപ്ലേയിൽ മാത്രം 500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററാണ് വൈഭവ്. ഡേവിഡ് വാർണറുടെ പേരിലുണ്ടായിരുന്ന 10 വർഷം പഴക്കമുള്ള റെക്കോർഡാണ് വൈഭവ് മറികടന്നത്.

Scroll to load tweet…

ഗുജറാത്തിനെതിരെ പവർപ്ലേയില്‍ പതിവുപോലെ തകര്‍ത്തടിക്കാനായില്ലെങ്കിലും 17 പന്തിൽ നിന്ന് 31 റൺസ് നേടിയാണ് വൈഭവ് ചരിത്രമെഴുതിയത്. ഈ സീസണിലെ പവർപ്ലേയിൽ മാത്രം വൈഭവ് 521 റൺസാണ് നേടിയത്. 2016 ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഡേവിഡ് വാർണർ നേടിയ 467 റൺസിന്‍റെ റെക്കോർഡാണ് വൈഭവ് മറികടന്നത്. 47 പന്തില്‍ 96 റണ്‍സടിച്ച വൈഭവ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറിക്ക് അരികെ വീണെങ്കിലും സീസണിൽ 16 മത്സരങ്ങളില്‍ നിന്ന് 776 റൺസുമായി ഐപിഎല്ലില്‍ 700 റണ്‍സ് അടിക്കുന്ന ആദ്യ അണ്‍ ക്യാപ്ഡ് താരമെന്ന റെക്കോര്‍‍ഡും വൈഭവ് പേരിലാക്കി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന അഞ്ചാമത്തെ ബാറ്ററാണ് വൈഭവ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക