രാജസ്ഥാന്‍ ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണ് പരിക്കേറ്റപ്പോഴാണ് കൗമാര താരത്തെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരന്‍ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി ഐപിഎല്‍ അരങ്ങേറ്റത്തില്‍ അടിച്ചെടുത്തത് 34 റണ്‍സ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 20 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും രണ്ട് ഫോറുമാണ് നേടിയത്. രാജസ്ഥാന്‍ ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണ് പരിക്കേറ്റപ്പോഴാണ് കൗമാര താരത്തെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

ഐപിഎല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ താരമായ വൈഭവ് എന്തായാലും അരങ്ങേറ്റം മോശമായില്ല. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 85 റണ്‍സ് ചേര്‍ത്ത ശേഷമാണ് വൈഭവ് മടങ്ങുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ വൈഭവ് സിക്‌സിലേക്ക് പായിച്ചു. ശാര്‍ദുല്‍ താക്കൂറിനെതിരെ ആയിരുന്നു അത്. പിന്നീട് ആവേഷ് ഖാന്‍, ദിഗ്‌വേഷ രത്തി എന്നിവര്‍ക്കെതിരേയും വൈഭവ് സിക്‌സുകള്‍ നേടി.

ഒമ്പതാം ഓവറിലാണ് വൈഭവ് മടങ്ങുന്നത്. മാര്‍ക്രമിന്റെ പന്തില്‍ ലക്‌നൗ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താകുകയായിരുന്നു. പുറത്തായതിലുള്ള നിരാശ വൈഭവിന്റെ മുഖത്തുണ്ടായിരുന്നു. കണ്ണ് തുടച്ചുകൊണ്ടാണ് വൈഭവ് മടങ്ങിയത്. എന്നാല്‍ നിരാശപ്പെടേണ്ടതില്ലെന്നും അരങ്ങേറ്റത്തില്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തതെന്ന് ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ചില പ്രതികരണങ്ങള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രാജസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു. ഇതില്‍ 27 റണ്‍സും സന്ദീപ് ശര്‍മയെറിഞ്ഞ് അവസാന ഓവറിലായിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്ത് (9 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.