അതേസമയം, ഇന്നലത്തെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി താരങ്ങളില്‍ താരങ്ങളില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്താനും കോലിക്കായി. കോലിയുടെ 71 സെഞ്ചുറിയാണിത്.

ദുബൈ: വിമര്‍ശകരുടെ നാവടപ്പിച്ച് വീണ്ടും സെഞ്ചുറിയുടെ തിളക്കത്തില്‍ വിരാട് കോലി എത്തിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. 2019 നവംബർ 23ന് ശേഷം വിരാട് കോലിയുടെ ബാറ്റിൽ നിന്ന് ആദ്യമായാണ് ഒരു സെഞ്ചുറി പിറന്നത്. ഇതാവട്ടെ ടീം ഇന്ത്യക്കൊപ്പം ട്വന്‍റി 20യിലെ തന്നെ താരത്തിന്‍റെ ആദ്യ സെഞ്ചുറിയുമായി. ഓപ്പണറായി ക്രീസിലെത്തിയ കോലി 61 പന്തില്‍ 12 ഫോറും ആറ് സിക്സും പായിച്ചാണ് 122 റണ്‍സ് സ്വന്തം പേരിലെഴുതിയത്.

ഇതോടെ ട്വന്‍റി 20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കി. ഇതിനിടെ സെഞ്ചുറി നേടിയ ശേഷം ഡഗ്ഗൗട്ടില്‍ എത്തിയ വിരാട് കോലിയുടെ പ്രതികരണം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിറഞ്ഞ കയ്യടിയോടെയൊണ് എല്ലാവരും താരത്തെ വരവേറ്റത്. ഭുവനേശ്വര്‍ കുമാറിന്‍റെ അടുത്ത് എത്തിയ കോലി കൈകൊടുത്ത ശേഷം 'തന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു' എന്നാണ് പറഞ്ഞത്.

Scroll to load tweet…

സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം, ഇന്നലത്തെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി താരങ്ങളില്‍ താരങ്ങളില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്താനും കോലിക്കായി. കോലിയുടെ 71 സെഞ്ചുറിയാണിത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ പോണ്ടിംഗിനും ഇത്രയും സെഞ്ചുറികളാണുള്ളത്. പോണ്ടിംഗിന് 71 സെഞ്ചുറികള്‍ നേടാന്‍ 668 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു.

കോലി 522 ഇന്നിംഗ്‌സില്‍ 71 സെഞ്ചുറിയിലെത്തി. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 782 ഇന്നിംഗ്‌സില്‍ നിന്ന് 100 സെഞ്ചുകളാണ് സച്ചിന്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (63) മൂന്നാമതുണ്ട്. 666 ഇന്നിംഗ്‌സില്‍ നിന്നാണ് സംഗയുടെ നേട്ടം. 62 സെഞ്ചുറി നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് നാലാമതും. 617 ഇന്നിംഗ്‌സില്‍ നിന്നാണ് കാലിസ് ഇത്രയും സെഞ്ചുറി നേടിയത്.