ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പ് തന്നെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സതാംപ്ടണ്‍: ക്രിക്കറ്റ് കരിയറിലെ അവസാന ടെസ്റ്റ് മത്സരമാണ് ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗ് കളിക്കുന്നത്. ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പ് തന്നെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അദ്ദേത്തിനടുത്ത് പോയി ആശംസകള്‍ അറിയിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. 

ഇന്ന് മത്സരം തുടങ്ങുന്നതിന് മുമ്പാണ് കോലി കിവീസ് വിക്കറ്റ് കീപ്പറുടെ അടുത്തെത്തിയത്. താരത്തിന് ഹസ്തദാനം നല്‍കിയ ശേഷമാണ് കോലി ബാറ്റുചെയ്തു തുടങ്ങിയത്. എന്തായാലും ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം ആഘോഷമാക്കി. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…