ദുബായ്: വര്‍ഷത്തെ ഏകദിന സീസണ്‍ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനില്‍ത്തി. 887 പോയിന്റ് നേടിയാണ് കോലി ഒന്നാമത് നില്‍ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം റാങ്കിങ്ങില്‍ നിര്‍ണായകമായി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുണ്ട്. 873 പോയിന്റാണ് താരത്തിനുള്ളത്. ഇരുവരും തമ്മിലാണ് 14 പോയിന്റ് വ്യത്യാസമാണുള്ളത്. 

പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് നാലാമതുണ്ട്. രണ്ട് ന്യൂസിലന്‍ഡ് താരങ്ങള്‍ ആദ്യ പത്തിലുണ്ട്. റോസ് ടെയ്‌ലര്‍ (5), കെയ്ന്‍ വില്യംസണ്‍ (6) എന്നിവരാണ് കിവീസ് താരങ്ങള്‍. ഡേവിഡ് വാര്‍ണര്‍ (7) മാത്രമാണ് ആദ്യ പത്തിലുള്ള ഓസീസ് താരം. ജോ റൂട്ട് (8), ഷായ് ഹോപ്പ് (9), ക്വിന്റണ്‍ ഡി കോക്ക് (10) എന്നിവരാണ് പട്ടികയിലുള്ള മറ്റുതാരങ്ങള്‍. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാമന്‍. ഇന്ത്യയില്‍ നിന്നുള്ള ഏക ബൗളറും ബുംറയാണ്.

ഇങ്ങനെ കളിച്ചാല്‍ ശരിയാവില്ലെന്ന് സെലക്റ്റര്‍മാര്‍; ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കിയേക്കും