ദില്ലി: വളർത്തുനായ ബ്രൂണോയുടെ വിയോഗ വാർത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്ക ശർമ്മയും. 11 വർഷത്തോളം കോലിക്കൊപ്പമുണ്ടായിരുന്ന വളർത്തു നായയായിരുന്നു ബ്രൂണോ. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ മരിച്ച വിവരം കോലി തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

പ്രിയ ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു.11 വര്‍ഷം കൊണ്ട് ആയുഷ്കാല ബന്ധം സ്ഥാപിച്ചാണ് നീ ഞങ്ങളെ വിട്ടുപോവുന്നത്. കൂടുതല്‍ മികച്ച ഇടത്തിലേക്കാണ് നിന്റെ യാത്ര. അവന്റ ആത്മാവിന് ദൈവം നിത്യശാന്തി നല്‍കട്ടെ. ബ്രൂണോയുടെ ചിത്രം പങ്കുവെച്ച് കോലി കുറിച്ചു.

Also Read: കോലി മാത്രമാണോ കേമന്‍, നിങ്ങള്‍ അവനിലേക്ക് നോക്കൂ; പാക് യുവതാരത്തെ പുകഴ്ത്തി ടോം മൂഡി

അനുഷ്ക ശര്‍മയും ബ്രൂണോയുടെ വിയോഗ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു എന്നായിരുന്നു കോലിക്കും ബ്രൂണോയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അനുഷ്കയുടെ കുറിപ്പ്.

 
 
 
 
 
 
 
 
 
 
 
 
 

♥️ Bruno ♥️ RIP ♥️

A post shared by AnushkaSharma1588 (@anushkasharma) on May 5, 2020 at 8:39pm PDT