ശ്രേയസ് അയ്യരുടെ പരിക്ക് നാലാം ദിനം തുടക്കത്തിലെ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഒരു ബാറ്ററുടെ കുറവ് മത്സരത്തില്‍ നിര്‍ണായകമാകുമെന്ന തിരിച്ചറിഞ്ഞ വിരാട് കോലിയും രവീന്ദ്ര ജഡേജയും ആദ്യ സെഷനിലെ ആദ്യ മണിക്കൂറില്‍ കരുതലോടെ ബാറ്റ് വീശിയയോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോയത്.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതി ഇന്ത്യ.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയി നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെന്ന നിലയിലാണ്. 88 റണ്‍സോടെ വിരാട് കോലിയും 25 റണ്‍സുമായി ശ്രീകര്‍ ഭരതും ക്രീസില്‍. 28 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് നാലാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയന്‍ സ്കോറിന് ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 118 റണ്‍സ് കൂടി വേണം.

പ്രതിരോധത്തിലേക്ക് വലിഞ്ഞ് ഇന്ത്യ

ശ്രേയസ് അയ്യരുടെ പരിക്ക് നാലാം ദിനം തുടക്കത്തിലെ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഒരു ബാറ്ററുടെ കുറവ് മത്സരത്തില്‍ നിര്‍ണായകമാകുമെന്ന തിരിച്ചറിഞ്ഞ വിരാട് കോലിയും രവീന്ദ്ര ജഡേജയും ആദ്യ സെഷനിലെ ആദ്യ മണിക്കൂറില്‍ കരുതലോടെ ബാറ്റ് വീശിയയോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോയത്. രവീന്ദ്ര ജഡേജ തുടക്കത്തില്‍ കരുതലോടെ കളിച്ചെങ്കിലും ടോഡ് മര്‍ഫിക്കെതിരെ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 84 പന്ത് നേരിട്ട ജഡേജ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് 28 റണ്‍സടിച്ചത്. ജഡേജയുടെ വിക്കറ്റ് നഷ്ടമാകുകയും ശ്രേയസ് അയ്യര്‍ ബാറ്റിംഗിനിറങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലാത്തതും മൂലം വിരാട് കോലി പ്രതിരോധത്തിലേക്ക് നീങ്ങിയത് അതിവേഗം റണ്ണടിച്ച് ഓസ്ട്രേലിയയുടെ ലീഡ് മറികടക്കാമെന്ന ഇന്ത്യന്‍ തന്ത്രങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

ന്യൂസിലന്‍ഡ്-ശ്രീലങ്ക ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ഇരു ടീമിനും ജയസാധ്യത; ഇന്ത്യക്ക് ചങ്കിടിപ്പ്

ആദ്യ സെഷനില്‍ ഒരു വിക്കറ്റ് മാത്രമെ നഷ്ടമായിള്ളൂവെങ്കിലും 30 ഓവറില്‍ 72 റണ്‍സ് ഇന്ത്യ മാത്രമാണ് നേടിയത്. ആദ്യ സെഷനിലെ അവസാന പത്തോവറിലാണ് ഇന്ത്യ കുറച്ചെങ്കിലും അക്രമണോത്സുകത പുറത്തെടുത്തത്. 220 പന്ത് നേരിട്ടാണ് കോലി 88 റണ്‍സെടുത്തത്. അഞ്ച് ബൗണ്ടറികള്‍ മാത്രമാണ് കോലിയുടെ ഇന്നിംഗ്സിലുള്ളത്. 70 പന്തിലാണ് 25 റണ്‍സെടുത്തപ്പോള്‍ ഒരു ഫോറും ഒരു സിക്സും ഭരത് പറത്തി. വിരാട് കോലിയുടെ ഇന്നിംഗ്സാകും അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായകമാകുക. ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ നിരയില്‍ അക്സര്‍ പട്ടേലും ആര്‍ അശ്വിനും മാത്രമാണ് ഇനി ബാറ്റര്‍മാരായി ഉള്ളത്. അക്സര്‍ മികച്ച ഫോമിലാണെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ഒന്നും ലഭിക്കാത്ത പിച്ചില്‍ കരുതലോടെ കളിച്ച് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്തുക എന്നതാണ് ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.