ദില്ലിയിലെത്തിയതിന്‍റെ സന്തോഷം ഒരു ചിത്രം പങ്കുവെച്ചാണ് വിരാട് കോലി പ്രകടിപ്പിച്ചത്. ഈ ചിത്രം കോലി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ദില്ലി: ഇന്ത്യ- ഓസ്‌ട്രേലിയ നിര്‍ണായക അഞ്ചാം ഏകദിനം ദില്ലിയിലാണ് നടക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഹോം ടൗണ്‍ കൂടിയാണ് ദില്ലി. അവസാന ഏകദിനത്തിനായി ഇന്ത്യന്‍ ടീം തലസ്ഥാനനഗരിയില്‍ എത്തിക്കഴിഞ്ഞു. ദില്ലിയിലെത്തിയതിന്‍റെ സന്തോഷം ഒരു ചിത്രം പങ്കുവെച്ചാണ് വിരാട് കോലി പ്രകടിപ്പിച്ചത്.
തന്‍റെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രമായിരുന്നു കോലി ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്. ഹൃദയസ്‌പര്‍ശിയായ ഈ ചിത്രം കോലി ആരാധകര്‍ വൈറലാക്കി.
മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ജയിച്ചതോടെ പരമ്പര 2-2 എന്ന നിലയിലാണ്. ദില്ലിയിലെ അവസാന ഏകദിനമാകും പരമ്പര ജേതാക്കളെ നിശ്ചയിക്കുക. ഇന്ത്യയുയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ഓസീസ് 47.5 ഓവറില്‍ എത്തിപ്പിടിക്കുകയായിരുന്നു. പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പും(117) ഉസ്‌മാന്‍ ഖവാജയും(91) നന്നായി ബാറ്റ് ചെയ്‌തെന്നും എന്നാല്‍ ടര്‍ണറുടെ ബാറ്റിംഗാണ്(43 പന്തില്‍ 84) കളി മാറ്റിമറിച്ചതെന്നും കോലി വ്യക്തമാക്കിയിരുന്നു.
