ടെസ്റ്റ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പരമ്പരയാണ് രോഹിത്തിന് പരിക്ക് മൂലം നഷ്ടമാവുന്നത്. ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മകളുടെ ഒന്നാം പിറന്നാളാഘോഷിക്കാനായി ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
ഹൈദരാബാദ്: വിരാട് കോലിയെ(Virat Kohli) ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍(ODI Capatin) സ്ഥാനത്തുനിന്ന് മാറ്റി രോഹിത് ശര്‍മയെ(Rohit Sharma) ക്യാപ്റ്റനാക്കിയതിന് പിന്നാലെ തുടങ്ങിയതാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ കോലിയും രോഹിത്തും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍. ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ(Team India) കൂടുതല്‍ പ്രതിസന്ധിയിലാക്കി രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്ന് പരിക്കിനെത്തുടര്‍ന്ന് പിന്‍മാറുകയും ചെയ്തു.
ടെസ്റ്റ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പരമ്പരയാണ് രോഹിത്തിന് പരിക്ക് മൂലം നഷ്ടമാവുന്നത്. ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മകളുടെ ഒന്നാം പിറന്നാളാഘോഷിക്കാനായി ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രോഹിത്തിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് കോലി പിന്‍മാറുന്നതെന്നും മകളുടെ പിറന്നാള്‍ ഇതിനൊരു കാരണമായി പറയുന്നതാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ജനുവരി 11നാണ് കോലിയുടെ മകള്‍ വാമികയുടെ ഒന്നാം പിറന്നാള്‍. എന്നാല്‍ മകളുടെ പിറന്നാളോഘോഷം ചൂണ്ടിക്കാട്ടി കോലി പിന്‍മാറുന്നത് തന്നെ കോലി-രോഹിത് ഭിന്നതക്ക് തെളിവാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(IMohammad Azharuddin).
കളിക്കാര്‍ വിശ്രമം എടുക്കുന്നത് തെറ്റല്ലെങ്കിലും അതിന് കോലി തെരഞ്ഞെടുത്ത സമയമാണ് അസ്ഹര്‍ ചോദ്യം ചെയ്യുന്നത്. ഏകദിന പരമ്പരയില്‍ കളിക്കാനാവില്ലെന്ന് കോലിയും ടെസ്റ്റ് പരമ്പരക്കില്ലെന്ന് രോഹിത്തും പറയുന്നു. വിശ്രമം എടുക്കുന്നതൊരു തെറ്റല്ലെങ്കിലും ഇരുവരും തമ്മിലുള്ള ഭിന്നതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ കോലി അതിനായി തെരഞ്ഞെടുത്ത സമയം തെറ്റായിപ്പോയി. ഇത് ഇരുവരും തമ്മില്‍ ഭിന്നകളുണ്ടെന്ന വാര്‍ത്തകളെ സ്ഥിരീകരിക്കുന്നതിന് തുല്യമായിപ്പോയി. ആരെങ്കിലും ഒരാള്‍ ഏതെങ്കിലും ഫോര്‍മാറ്റ് ഉപേക്ഷിച്ചേക്കുമെന്നും പറയപ്പെടുന്നുവെന്നും അസ്ഹര്‍ ട്വീറ്റ് ചെയ്തു.
ഇന്നലെയാണ് പരിക്കിനെത്തുടര്‍ന്ന് രോഹിത്തിനെ ടെസ്റ്റ് പരമ്പരയില്‍ നിന്നൊഴിവാക്കിയതായി ബിസിസിഐ അറിയിച്ചത്. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചാലാണ് രോഹിത്തിന് പകരം ടെസ്റ്റ് ടീമിലെത്തിയത്.
