ജനുവരിയിലാണ് കോലിയ്ക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മക്കും പെണ്‍കുഞ്ഞ് പിറന്നത്. അന്നുമുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് താരദമ്പതികളുടെ മകളുടെ ചിത്രത്തിനായി.

മുംബൈ: മകള്‍ വാമികയുടെ ചിത്രം ആരാധകരുമായി പങ്കുവെക്കാത്തത് എന്താണെന്ന ആരാധകന്‍റെ ചോദ്യത്തിന് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ കുടുംബത്തോടൊപ്പം ക്വാറന്‍റൈനില്‍ കഴിയുന്ന കോലി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കവെയാണ് മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൊന്നും കാണാത്തതിനുള്ള കാരണം വ്യക്തമാക്കിയത്.

ജനുവരിയിലാണ് കോലിയ്ക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മക്കും പെണ്‍കുഞ്ഞ് പിറന്നത്. അന്നുമുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് താരദമ്പതികളുടെ മകളുടെ ചിത്രത്തിനായി. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ എന്താണ് വാമികയുടെ അര്‍ത്ഥമെന്നും മകള്‍ സുഖമായിരിക്കുന്നോ എന്നും മകളുടെ ചിത്രമോ ദൃശ്യമോ കാണിക്കാമോ എന്ന് ഒരു ആരാധകന്‍ കോലിയോട് ചോദിച്ചു.

വാമിക എന്നാല്‍ ദുര്‍ഗയുടെ മറ്റൊരു പേരാണെന്നും മകള്‍ക്ക് സമൂഹമാധ്യമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയാവുന്നതുവരെയോ മകള്‍ സ്വയം തെരഞ്ഞെടുക്കാന്‍ പ്രാപ്തയാവുന്നതുവരെയോ അവളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കേണ്ടെന്ന് ദമ്പതികളെന്ന നിലക്ക് തന്‍റെയും അനുഷ്കയുടെയും തീരുമാനമാണെന്നും ആയിരുന്നു ആരാധകന് കോലിയുടെ മറുപടി.

സമൂഹമാധ്യമങ്ങളില്‍ വരുന്ന ട്രോളുകളോടും മീമുകളോടും എന്താണ് പ്രതികരണമെന്ന ചോദ്യത്തിന് ബാറ്റുയര്‍ത്തി നില്‍ക്കുന്ന കോലിയുടെ ചിത്രം തന്നെയായിരുന്നു മറുപടി. ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരാട ടെസ്റ്റ് പരമ്പരക്കുമായി അടുത്തമാസം രണ്ടിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഇംഗ്ലണ്ടിലെത്തി ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയശേഷമാകും ഇന്ത്യ പരിശീലനത്തിന് ഇറങ്ങുക. അടുത്ത മാസം 18 മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona