ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ അഞ്ച് പന്ത് മാത്രം നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി.
ചെന്നൈ: കരിയറിലെ 150-ാം ടെസ്റ്റ് ഇന്നിങ്‌സിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്നിറങ്ങിയത്. എന്നാല്‍ ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ അഞ്ച് പന്ത് മാത്രം നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കോലി.
കോലി പതിനൊന്നാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സെടുക്കാതെ പുറത്താവുന്നത്. നിലവില്‍ ക്രിക്കറ്റില്‍ സജീവമായ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ താരം കോലിയായി ഇതോടെ. മറ്റൊരു മോശം റെക്കോഡിന്റെ കൂടി അടുത്തെത്തി കോലി. ഇന്ത്യന്‍ ടീമിന്റെ ക്യാപറ്റനായ ശേഷം ഏഴാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്.
ഒരു തവണ കൂടി ഈ സ്‌കോറിന്് പുറത്തായാല്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റനാവും കോലി. എന്നാല്‍ കോലി ഒറ്റയ്ക്കല്ല, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും അവിടെയുണ്ട്. നിലവില്‍ ധോണിയുടെ പേരിലാണ് ഈ മോശം റെക്കോഡ്. രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ടെസ്റ്റ് കരിയറില്‍ ആദ്യായിട്ടാണ് കോലിയെ ഒരു സ്പിന്നര്‍ പൂജ്യത്തിന് പുറത്താക്കുന്നത്. വീഡിയോ കാണാം...
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്തായ ഇന്ത്യന്‍ താരവും കോലി തന്നെ. മൂന്ന് തവണ കോലി പൂജ്യത്തിന് പുറത്തായി. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവര്‍ രണ്ട് തവണ ഈ സ്‌കോറിന് പുറത്തായിട്ടുണ്ട്. അതേസമേയം എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍മാരില്‍ ധോണിയെ മറികടന്നു കോലി. 12 തവണ കോലി ഇത്തരത്തില്‍ പുറത്തായി. ധോണിയുടെ അക്കൗണ്ടില്‍ 11 എണ്ണമാണുള്ളത്. 13 തവണ പൂജ്യത്തിന് പുറത്തായി സൗരവ് ഗാംഗുലിയാണ് കോലിക്ക് മുന്നിലുള്ളത്.
