മൊഹാലി: ലോക ക്രിക്കറ്റില്‍ സ്ഥിരതയുടെ ആള്‍രൂപമാണ് വിരാട് കോലിയെന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. അടുത്തകാലത്ത് അദ്ദേഹം പുറത്തെടുത്ത പ്രകടനം തന്നെ അതിന് കരാണം. സ്ഥിരതയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കോലി. 

രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന വികാരമാണ് സ്ഥിരതയ്ക്ക് പിന്നിലെന്നാണ് കോലി പറയുന്നത്. ക്യാപ്റ്റന്‍ തുടര്‍ന്നു... ''ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റായാലും എന്നെ പൂര്‍ണമായും സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാവാറുണ്ട്. നിരന്തര പരിശ്രമം നടത്തും. രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന്  വികാരമാണ് പോരാട്ട വീര്യത്തിന് പിന്നില്‍. ഇങ്ങനെയൊരു ചിന്ത ഓരോ താരത്തിനുമുണ്ടായില്‍ അവര്‍ക്കെലല്ലാം ഫോമിലേക്ക് ഉയരാന്‍ സാധിക്കും. ഇന്ത്യ ജയിക്കണമെന്ന ചിന്ത മാത്രം മതി താരങ്ങള്‍ക്ക്. 

രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ തോന്നുന്ന അഭിമാനം മറ്റൊന്നിനോടും തോന്നിയിട്ടില്ല. എന്നാല്‍ എല്ലാവരുടെയും ശ്രമം ഉണ്ടാവുമ്പോഴാണ് വിജയമുണ്ടാവുന്നത്. വ്യക്തിഗത നേട്ടങ്ങളെ വകവെയ്ക്കാറില്ല.'' കോലി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയെന്നും കോലി പറഞ്ഞു. പവര്‍പ്ലേയില്‍ അല്‍പം സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ മത്സത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു. കോലി പറഞ്ഞുനിര്‍ത്തി.