ഇരുവശങ്ങളും പറ്റെ വെട്ടി മുടിയുടെ നീളം നന്നേ ചെറുതാക്കി സ്പോര്‍ട്ടിംഗ് ലുക്കിലാണ് കോലി. വൈകാതെ ടീമിലെ മറ്റ് പലരും കോലിയുടെ ലുക്ക് അനുകരിക്കാനിടയുണ്ട്
ഗുവാഹത്തി: പുതുവര്‍ഷത്തില്‍ പുതിയ ഹെയര്‍ സ്റ്റൈലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹാക്കിം ആണ് കോലിയുടെ പുതിയ ഹെയര്‍ സ്റ്റൈലിന് പിന്നില്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കോലി പുതിയ ലുക്ക് പുറത്തുവിട്ടത്.
ഇരുവശങ്ങളും പറ്റെ വെട്ടി മുടിയുടെ നീളം നന്നേ ചെറുതാക്കി സ്പോര്‍ട്ടിംഗ് ലുക്കിലാണ് കോലി. വൈകാതെ ടീമിലെ മറ്റ് പലരും കോലിയുടെ ലുക്ക് അനുകരിക്കാനിടയുണ്ട് വൈകാതെ ടീമിലെ മറ്റ് പലരും കോലിയുടെ ലുക്ക് അനുകരിക്കാനിടയുണ്ട്. അഞ്ചിന് ഗുവാഹത്തിയില്‍ ശ്രീലങ്കക്കെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ പുതിയ ലുക്കില്‍ ആരാധകര്‍ക്ക് കോലിയെ കാണാനാകും.

