ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ആഹ്ളാദം തുടങ്ങി. എന്നാൽ, മണിക്കൂറുകളുടെ ആയുസ് മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ.

ദില്ലി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. എക്സ് പോസ്റ്റിലൂടെയാണ് സെവാഗ് പാകിസ്ഥാനെതിരെ രംഗത്തെത്തിയത്. നായയുടെ വാല് കുഴലിലിട്ടാലും വളഞ്ഞുതന്നെയിരിക്കുമെന്നായിരുന്നു സെവാഗിന്‍റെ എക്സ് പോസ്റ്റ്.

Scroll to load tweet…

നേരത്തെ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടര്‍ന്നപ്പോഴും സെവാഗ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു. പാകിസ്ഥാൻ യുദ്ധം തെരഞ്ഞെടുത്തത് അവർക്ക് നിശബ്ദത പാലിക്കാൻ അവസരം ലഭിച്ചപ്പോഴാണ്. അവരുടെ തീവ്രവാദ സ്വത്തുക്കൾ സംരക്ഷിക്കാൻ അവർ ആക്രമണം അഴിച്ചുവിട്ടു, അവർക്ക് നമ്മുടെ സൈന്യം ഏറ്റവും ഉചിതമായ രീതിയിൽ മറുപടി നൽകും, പാകിസ്ഥാൻ ഒരിക്കലും മറക്കാത്ത രീതിയിൽ എന്നായിരുന്നു സെവാഗ് പോസ്റ്റ് ചെയ്തത്.

Scroll to load tweet…

ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹലും സെവാഗിന്‍റെ അതേ പോസ്റ്റ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

Scroll to load tweet…

ഇന്നലെ രാത്രി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ആഹ്ളാദം തുടങ്ങി. എന്നാൽ, മണിക്കൂറുകളുടെ ആയുസ് മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ ധാരണ ലംഘിച്ച് വീണ്ടും പ്രകോപനമുണ്ടാക്കി. പാക് ഡ്രോണുകൾ വീണ്ടും ഇന്ത്യണ അതിർത്തി കടന്നെത്തി. ശക്തമായ മറുപടിയാണ് ഇതിന് ഇന്ത്യൻ സൈന്യം നൽകിയത്.

അതിർത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നശേഷവും ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തിയിരുന്നു. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഇന്നലെ പൂർണ ബ്ലാക് ഔട്ട് ഏര്‍പ്പെടുത്തിയിരുന്നു. ജനങ്ങളോട് വീടിനു പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകിയിരുന്നു. ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക യൂണിറ്റിന് നേരെയുണ്ടായ ഭീകര ആക്രമണ നീക്കം സൈന്യം തകർത്തു.

വെടിനിര്‍ത്തൽ കരാറിന് ധാരണയായെങ്കിലും സിന്ധു നദീജലക്കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് പിൻമാറില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.കർതാർ പൂർ ഇടനാഴി തൽക്കാലം തുറക്കില്ല. ഭീകരതക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍റെ തുടർനീക്കം നിരീക്ഷിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക