ഇന്‍സിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍. ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍ ഇന്‍സിയാണെന്നാണ് സെവാഗ് പറയുന്നത്.
ദില്ലി: പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് ഇന്‍സമാം ഉള്‍ ഹഖ്. മികവേറിയ ക്യാപ്റ്റനും കൂടിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഇന്‍സിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍. ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍ ഇന്‍സിയാണെന്നാണ് സെവാഗ് പറയുന്നത്.
സെവാഗ് വിവരിക്കുന്നതിങ്ങനെ... ''എല്ലാവരും സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര താരം ഇന്‍സിയാണ്. സച്ചിന്‍ ഈ ഗണത്തില്‍ പെടുന്നയാളല്ല, എല്ലാവര്‍ക്കും മേലെയാണ്. എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളില്‍ ഇന്‍സിയേക്കാള്‍ മികച്ച മധ്യനിര താരത്തെ ഞാന്‍ കണ്ടിട്ടില്ല.'' സെവാഗ് പറഞ്ഞു.
ഇന്‍സി ക്യാപ്റ്റനായിരിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസത്തെ കുറിച്ചും സെവാഗ് സംസാരിച്ചു. ''2003-2004 കാലഘട്ടങ്ങളില്‍ ഒരോവറില്‍ 8 റണ്‍സ് വേണ്ട സമയത്തും ഇന്‍സി പറയും ഭയപ്പെടേണ്ട അനായാസമായി നമുക്ക് നേടാമെന്ന്. അതായത് 10 ഓവറില്‍ 80 റണ്‍സ്. ഏതൊരു ടീമും താരവും ആ സമയത്ത് ഭയപ്പെട്ടേക്കും. എന്നാല്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു.'' സെവാഗ് പറഞ്ഞു.
തന്നെ ഭീതിപ്പെടുത്തിയിരുന്ന ബൗളറെ കുറിച്ചും സെവാഗ് സംസാരിച്ചു. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ നേരിടാനാണ് താന്‍ ഭയപ്പെട്ടിരുന്നത് എന്നാണ് സെവാഗ് പറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍. 'പുറത്താക്കും എന്ന് ഞാന്‍ ഭയപ്പെട്ടിരുന്ന ഏക ബൗളര്‍ മുരളീധരനാണ്. അത് ഷെയ്ന്‍ വോണോ ഷൊയ്ബ് അക്തറോ ബ്രെറ്റ് ലീയോ ഗ്ലെന്‍ മഗ്രാത്തോ ആണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അവരൊന്നും പുറത്താക്കും എന്ന് പേടിച്ചിരുന്നില്ല.
എന്നാല്‍ പന്ത് ശരീരത്തിലോ ഹെല്‍മറ്റിലോ കൊള്ളുമെന്ന് ഭയപ്പെട്ടിരുന്നു. മഗ്രാത്തിനെതിരെ റണ്‍സ് കണ്ടെത്താന്‍ കഴിയില്ല എന്നത് മാത്രമായിരുന്നു പ്രശ്നം. മുരളീധരനെതിരെ റണ്‍സ് കണ്ടെത്താന്‍ കഴിയില്ലെന്ന് മാത്രമല്ല, ഔട്ടാകും എന്നും ഭയപ്പെട്ടിരുന്നു. അദേഹത്തിന്റെ ദൂസരയ്ക്കെതിരെ റണ്‍സ് കണ്ടെത്തുക വെല്ലുവിളിയായിരുന്നു'. സെവാഗ് പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

