Asianet News MalayalamAsianet News Malayalam

പരിശീലനത്തില്‍ തകര്‍ത്താടി വിഷ്ണു വിനോദ്! മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറ്റത്തിന് സാധ്യത- വീഡിയോ കാണാം

ടീമിലെ മലയാളി സാന്നിധ്യം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു വിനോദാണ്. ഇഷാന്‍ കിഷനെ മറികടന്ന് ടീമില്‍ കളിക്കുകയെന്നത് താരത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. ഇഷാന്‍ ഫോമിലല്ലെങ്കില്‍ മാത്രമാണ് വിഷ്ണുവിന് സാധ്യത തെളിയുക.

vishnu vinod says he is enjoying in mumbai indians and practice session with mark boucher saa 
Author
First Published Mar 29, 2023, 8:25 AM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണയിറങ്ങുന്നത്. മികച്ച ബാറ്റിംഗ് നിരയുള്ള മുംബൈയ്ക്ക് ബൗളിംഗിലാണ് ആശങ്ക. പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുംറയുടെ അഭാവം ജോഫ്ര ആര്‍ച്ചര്‍ നികത്തുമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാംപ്യന്മാര്‍. ബാറ്റിംഗില്‍ മുംബൈയ്ക്ക് വലിയ ആശങ്കകളില്ല. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും. എന്നാല്‍ രോഹിത് എല്ലാ മത്സരങ്ങളും കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യ കുമാര്‍ യാദവ്, കാമറോണ്‍ ഗ്രീന്‍, തിലക് വര്‍മ, ടിം ഡേവിഡ്, ഡിവാള്‍ഡ് ബ്രവിസ് എന്നിവരെല്ലാം ചേരുമ്പോള്‍ മുംബൈ ശക്തമായ ടീം തന്നെയാണ്.

ടീമിലെ മലയാളി സാന്നിധ്യം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു വിനോദാണ്. ഇഷാന്‍ കിഷനെ മറികടന്ന് ടീമില്‍ കളിക്കുകയെന്നത് താരത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. ഇഷാന്‍ ഫോമിലല്ലെങ്കില്‍ മാത്രമാണ് വിഷ്ണുവിന് സാധ്യത തെളിയുക. മുഖ്യപരിശീലകനും ഏക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലുമൊരാളായ മാര്‍ക്ക് ബൗച്ചറാണ് വിഷ്ണുവിനെ പരിശീലിപ്പിക്കുന്നത്. അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറയുകയാണ് വിഷ്ണു ഇപ്പോള്‍. 

മലയാളി താരത്തിന്റെ വാക്കുകള്‍... ''ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് ലക്ഷ്യം. കോച്ച് മാര്‍ച്ച് ബൗച്ചറുടെ കീഴില്‍ പരിശീലനം നടത്തുന്നത് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു. ഇത്തരമൊരു അവസരത്തിന് ഞാന്‍ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം നിര്‍ദേശങ്ങള്‍ വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നു.'' വിഷ്ണു മുംബൈ ഇന്ത്യന്‍സ് പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. മലയാളികളായ എല്ലാവരുടേയും പിന്തുണ മുംബൈ ഇന്ത്യന്‍സിന് വേണമെന്നും വിഷ്ണു പറയുന്നുണ്ട്. വീഡിയോ കാണാം...

ഇഷാന്‍ കിഷന് ബാക്കപ്പായാണ് മലയാളി താരത്തെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. പരിശീല സെഷനില്‍ മികച്ച പ്രകടനം കാഴ്ച വച്ച വിഷ്ണുവിന് പ്ലെയിംഗ് ഇലവനിലും അവസരം കിട്ടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തോടെ വിക്കറ്റ് കീപ്പിംഗില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാട്രിക്കോടെ സെഞ്ചുറി തികച്ച് മെസി! കുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന- ഗോള്‍ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios