ഹൈദരാബാദ്: ഐപിഎല്‍ ഉപേക്ഷിക്കച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയുടെ കരിയര്‍ അവസാനിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. രണ്ട് സീസണ്‍ കൂടി താരം ഐപിഎല്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് ലക്ഷ്മണ്‍ പറഞ്ഞു. 

സ്റ്റാര്‍ സ്പോര്‍ട്സിന് വേണ്ടി സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍. അദ്ദേഹം തുടര്‍ന്നു.. ''ഐപിഎല്ലില്‍ ഇനിയും രണ്ടു സീസണ്‍ കൂടി കളിക്കാന്‍ ധോണിക്കു സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ധോണി ഇപ്പോഴും പഴയതു പോലെ ഫിറ്റാണ്. അദ്ദേഹത്തെ സംബന്ധിച്ച് പ്രായം വെറും നമ്പര്‍ മാത്രമാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഇപ്പോഴും അതീവ ബുദ്ധിശാലിയാണ്.

ഈ സീസണിലിലെ ഐപിഎല്ലില്‍ മാത്രമല്ല അതിനു ശേഷമുള്ള രണ്ടു സീസണുകള്‍ കൂടി ധോണി സിഎസ്‌കെയ്ക്കു വേണ്ട കളിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതിനു ശേഷം മാത്രമേ ക്രിക്കറ്റിലെ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം ഭാവിയെക്കുറിച്ച് ധോണിക്കു സംശയങ്ങളുണ്ടാവില്ല.'' ലക്ഷ്മണ്‍ പറഞ്ഞുനിര്‍ത്തി.