ഗ്രൗണ്ടില്‍ വണ്‍ ബൗണ്‍സ് ക്രിക്കറ്റ് കളിച്ചാണ് കമന്ററി ടീം ആഘോഷിച്ചത്. വിവിഎസ് ലക്ഷ്മണും സഹ കമന്റേറ്റര്‍മാരും ചേര്‍ന്നാണ് ഗ്രൗണ്ടില്‍ വണ്‍ ബൗണ്‍സ് ക്രിക്കറ്റ് കളിച്ചത്.

പൂനെ: പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ നാലാം ദിനം തന്നെ വിജയവുമായി മടങ്ങി. നാലാം ദിനം ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കുമോ ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യുമോ എന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ ലഭിച്ച കുറച്ചു സമയം സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്ററി ടീം ആഘോഷമാക്കി.

ഗ്രൗണ്ടില്‍ വണ്‍ ബൗണ്‍സ് ക്രിക്കറ്റ് കളിച്ചാണ് കമന്ററി ടീം ഒഴിവുവേളകള്‍ ആനന്ദകരമാക്കിയത്. വിവിഎസ് ലക്ഷ്മണും സഹ കമന്റേറ്റര്‍മാരും ചേര്‍ന്നാണ് ഗ്രൗണ്ടില്‍ വണ്‍ ബൗണ്‍സ് ക്രിക്കറ്റ് കളിച്ചത്. കോട്ടും സ്യൂട്ടും ഇട്ടായിരുന്നു കമന്ററി ടീമിന്ററെ കളി. ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിവിഎസ് ലക്ഷ്മണ്‍ കമന്ററി ടീമിലെ ആകാശ് ചോപ്രയുടെ വണ്‍ ബൗണ്‍സ് ക്യാച്ചെടുത്ത് എല്ലാവരെയും ഞെട്ടിക്കുകും ചെയ്തു.

Scroll to load tweet…

ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ലക്ഷ്മണ്‍ പറഞ്ഞതാകട്ടെ, എന്റെ കരിയറിലെ ഏറ്റവും മികച്ച ക്ലോസ് ഇന്‍ ക്യാച്ച് വെള്ളക്കുപ്പായത്തില്ല, കോട്ടും സ്യൂട്ടും ഇട്ടപ്പോഴാണ് സംഭവിച്ചത് എന്നായിരുന്നു.