മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ മഴ മുടക്കിയ മത്സരങ്ങള്‍ മറ്റൊരു ദിവസം നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഇതുവരെ 17 മത്സരങ്ങളാണ് മഴ മുടക്കിയത്. ബംഗളൂരു, ജയ്പൂര്‍, വഡോദര, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മഴ മുടക്കിയത്. ഈ മത്സരങ്ങള്‍ ഒക്ടബോര്‍ രണ്ട്, എട്ട് തിയ്യതികളിലാണ് നടത്തുക. 

പോയിന്റ് നിലയെ ബാധിക്കുന്നുവെന്നതിനാലാണ് മഴ മുടക്കിയ മത്സരങ്ങള്‍ മറ്റൊരു ദിവസം നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്. മുംബൈക്ക് ഇതുവരെ ഒരു മത്സരം പോലും കളിക്കാന്‍ കവിഞ്ഞിട്ടില്ല. അവരുടെ രണ്ട് മത്സരങ്ങളും മഴയില്‍ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം കര്‍ണാടക- ഝാര്‍ഖണ്ഡ് മത്സരം മാത്രമാണ് നിശ്ചയിച്ച സമയം പ്രകാരം നടന്നത്.