ഇതുവരെ ടി20 മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു ഏകദിനത്തില്‍ അരങ്ങേറുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. പുറത്തുവരുന്ന സാധ്യത ഇലവനുകളില്‍ സഞ്ജുവിന്റെ പേര് കാണാം.  

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആകാംക്ഷയിലാണ് നിരവധി യുവതാരങ്ങള്‍ക്ക് അരങ്ങേറുമെന്ന് കരുതപ്പെടുന്ന പരമ്പരയാണിത്. ഇതുവരെ ടി20 മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു ഏകദിനത്തില്‍ അരങ്ങേറുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. പുറത്തുവരുന്ന സാധ്യത ഇലവനുകളില്‍ സഞ്ജുവിന്റെ പേര് കാണാം. 

സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറയുന്നത്. ''പ്രതിഭാശാലിയാണ് സഞ്ജു. അവനില്‍ എനിക്ക്് ഏറെ പ്രതീക്ഷയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അവനിപ്പോഴും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. ഐപിഎല്ലില്‍ ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങളുണ്ടാകുന്നു. എന്നാല്‍ പിന്നീട് മൂന്നോ നാലോ മത്സരങ്ങളില്‍ അദ്ദേഹം നിരാശപ്പെടുത്തും. ഈ സ്ഥിരതയില്ലായ്മ മറികടക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി വന്നപ്പോള്‍ അദ്ദേഹത്തില്‍ മാറ്റം കണ്ടു. ഉത്തവാദിത്തതോടെ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ കാണാനായി. ഇത്തിരത്തിലുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എനിക്കേറെ ഇഷ്ടമുള്ള താരമാണ് സഞ്ജു. അവന്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ജാഫര്‍ പറഞ്ഞു.

സഞ്ജുവിന് പുറമെ ഇഷാന്‍ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. എന്നാല്‍ സഞ്ജുവിന്റെ പരിചയസമ്പത്ത് ഗുണമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.