ലോകകപ്പ് ക്രിക്കറ്റിനിടെ ഇംഗ്ലീഷ് കൗണ്ടിയില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഇംഗ്ലീഷ് കൗണ്ടി സെക്കന്‍ഡ് ഡിവിഷനില്‍ എംസിസി യങ് ക്രിക്കറ്റേഴ്‌സിന്റെ താരമാണ് അര്‍ജുന്‍.
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിനിടെ ഇംഗ്ലീഷ് കൗണ്ടിയില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഇംഗ്ലീഷ് കൗണ്ടി സെക്കന്‍ഡ് ഡിവിഷനില്‍ എംസിസി യങ് ക്രിക്കറ്റേഴ്‌സിന്റെ താരമാണ് അര്‍ജുന്‍. സെക്കന്‍ഡ് ഡിവിഷന്‍ ചാംപ്യന്‍ഷിപ്പില്‍ സറെയ്‌ക്കെതിരെ അര്‍ജുന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നേടി. മനോഹരമായ ഒരു പന്തില്‍ സറെ താരത്തിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് നേരെ വന്ന അര്‍ജുന്റെ പന്ത് സ്വിങ് ചെയ്ത് ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. രണ്ട് വിക്കറ്റുകളാണ് അര്‍ജുന്‍ ഒന്നാകെ നേടിയത്. 11 ഓവറുകള്‍ എറിഞ്ഞ അര്‍ജുന്‍ 50 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ ഉണ്ടായിരുന്നു. അര്‍ജുന്‍ നേടിയ വിക്കറ്റിന്റെ വീഡിയോ കാണാം...
Scroll to load tweet…
