ഹൊബാര്‍ട്ട് ഇന്നിംഗ്സിലെ 17-ാം ഓവറില്‍ ഗ്രിഗറിയുടെ അവസാന പന്താണ് വിചിത്ര ബോളായി മാറിയത്.
ബ്രിസ്ബേന്‍: 'ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ പന്ത്'. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരെ ബ്രിസ്ബേന്‍ ഹീറ്റ് ബൗളര്‍ ലൂയിസ് ഗ്രിഗറിയുടെ പന്ത് കണ്ട് കമന്റേറ്റര്‍മാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഹൊബാര്‍ട്ട് ഇന്നിംഗ്സിലെ 17-ാം ഓവറില്‍ ഗ്രിഗറിയുടെ അവസാന പന്താണ് വിചിത്ര ബോളായി മാറിയത്. പന്തിന്മേലുള്ള നിയന്ത്രണം ഗ്രിഗറിക്ക് നഷ്ടമായപ്പോള്‍ പന്ത് പിച്ച് ചെയ്തത് പിച്ചിന് പുറത്താണ് എന്നതാണ് ശ്രദ്ധേയം. ക്രിക്കറ്റ് നിയമംപ്രകാരം ഇത് നോബോളായി അംപയര്‍ വിധിച്ചു. കിട്ടിയ ഫ്രീഹിറ്റാവട്ടെ ടിം ഡേവിഡ് ഗാലറിയില്‍ എത്തിക്കുകയും ചെയ്തു.
"The most remarkable delivery of #BBL10"
— KFC Big Bash League (@BBL) December 30, 2020
And then Lewis Gregory gets dispatched into the stands on the following Bucket Ball free-hit 😬 @KFCAustralia pic.twitter.com/gy3A14jYwh
അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടം ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് ഒരു റണ്ണിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് 19.4 ഓവറില്‍ 150 റണ്‍സില്‍ പുറത്തായി. നാല് ഓവറില്‍ 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുജീബ് റഹ്മാനാണ് ഹറികെയ്ന്‍സിനെ പിടിച്ചുകെട്ടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ബ്രിസ്ബേനിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ സ്റ്റെക്റ്റെ റണ്ണൗട്ടായതാണ് മത്സരത്തിന് നാടകീയാന്ത്യം കുറിച്ചത്.
ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി; ഉമേഷ് യാദവിന് ടെസ്റ്റ് പരമ്പര നഷ്ടമാകും
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 31, 2020, 11:26 AM IST
Post your Comments