മെല്‍ബണ്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ്  കായികതാരങ്ങളെല്ലാം. മിക്കവരും സമയം ചെലവിടുന്നത് ഇന്‍സ്റ്റ്ഗ്രാം ലൈവ് ചാറ്റിലൂടെയും ടിക് ടോക് വീഡിയോ ചെയ്തുമൊക്കെയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഇതൊക്കെയാണ് ചെയ്യുന്നത്. കുടുംബത്തിനൊപ്പം ലോക്ക്ഡൗണ്‍ ആസ്വദിക്കുകയാണ് താരം. ഇടവവെട്ടുള്ള ദിവസങ്ങളില്‍ താരം പല ടിക് ടോക്ക് വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

അങ്ങനെ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീട്ടിലിരുന്ന് മടുത്തപ്പോള്‍ ഒരു കയാക്കിങ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വാര്‍ണര്‍. ഭാര്യ കാന്‍ഡിസ് വാര്‍ണറാണ് കയാക്കിങ് നടത്തുന്നത്. ഓസീസ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയണിഞ്ഞ് വാര്‍ണര്‍ കൂടെയുണ്ട്. രസകരമായ വീഡിയോ കാണാം.
 

 
 
 
 
 
 
 
 
 
 
 
 
 

ISO Monday’s #flicktheswitch @candywarner1

A post shared by David Warner (@davidwarner31) on Apr 26, 2020 at 10:47pm PDT